വിവാഹ സത്ക്കാരത്തിനിടെ കൂടെ നൃത്തം ചെയ്യാൻ ഭാര്യ വിസമ്മതിച്ചു; ഭർത്താവ് ഭാര്യയെ മട്ടുപ്പാവിൽ നിന്നും താഴെക്കെറിഞ്ഞു

കാൺപൂർ: വിവാഹ സത്ക്കാരത്തിനിടെ തന്നോടൊപ്പം നൃത്തം ചെയ്യാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് വീടിന്റെ മട്ടുപ്പാവിൽ നിന്നും താഴേക്കെറിഞ്ഞു. ഉത്തർപ്രദേശിലെ കാൺപൂരിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

ബന്ധുവിന്റെ വിവാഹചടങ്ങിനിടെ കൂടെ നൃത്തം ചെയ്യാൻ അജയ് തന്റെ ഭാര്യ വിശാഖ തിവാരിയെ (28) നിർബന്ധിച്ചെങ്കിലും അവർ വഴങ്ങിയില്ല. തുടർന്ന് വീടിനു മുകളിലേക്ക് വലിച്ചു കൊണ്ടു പോയി മട്ടുപ്പാവിൽ നിന്നും താഴെക്കെറിയുകയായിരുന്നു. ദേഹമാസകലം പരിക്കേറ്റ വിശാഖ ആശുപത്രിയിൽ ചികിത്സയിലാണ്. അജയ് ഒളിവിലാണ്. യുവതിയുടെ മൊഴിയെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top