ലണ്ടന്‍: വഞ്ചിച്ച ഭര്‍ത്താവിന്റെ കള്ളത്തരങ്ങള്‍ കയ്യോടെ പിടികൂടി ഭാര്യ. കാമുകിയോടൊപ്പം കാറില്‍ പോകുന്നത് കണ്ട് ഭാര്യ തന്റെ അമ്മയുടെ സഹായത്തോടെ ചെയ്തുകൂട്ടിയ കാര്യങ്ങളാണ് ഇപ്പോല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കാമുകിക്കൊപ്പം പോയ ഭര്‍ത്താവിനെ പിന്തുടര്‍ന്ന് കയ്യോടെ പിടികൂടുകയും ചെയ്തു. നോര്‍ത്താംപ്ടണ്‍ ഷെയറില്‍ നിന്നുമാണ് യുവാവ് യാത്ര തിരിച്ചത്. പിന്നീട് ഡോവറിലെത്തിയപ്പോള്‍ ഹോട്ടലിന് മുമ്പില്‍ വഴി തടഞ്ഞാണ് യുവാവിനെ ഭാര്യയും അമ്മായിയമ്മയും ചേര്‍ന്ന് പിടികൂടിയത്. കൂടാതെ ഇതിന്റെ ദൃശ്യങ്ങള്‍ അമ്മായിയമ്മ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഭര്‍ത്താവിനെ കാമുകിക്കൊപ്പം പിടികൂടുന്നതിനായി യുവതി 150 മൈലോളം ദൂരമാണ് പിന്തുടര്‍ന്നെത്തിയിരുന്നത്. നോര്‍ത്താംപ്ടണ്‍ ഷെയറിലെ വെല്ലിങ്ബറോയില്‍ നിന്നുമാണ് യുവാവ് ഡോവറിലെ പ്രീമിയര്‍ ഇന്നിലെത്തിയത്. രണ്ട് പെണ്‍മക്കളുള്ള യുവാവാണ് ഈ സാഹസത്തിന് മുതിര്‍ന്ന് കൈയോടെ പിടിയിലായിരിക്കുന്നത്.
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നേരത്തെ സംശയം തോന്നിയിരുന്ന ഭാര്യ തന്റെ അമ്മയുടെ സഹായത്തോടെ അയാളെ നീരീക്ഷിക്കുകയും കൈയോടെ പിടികൂടുകയുമായിരുന്നു. ഹോട്ടലിന് മുന്നില്‍ വച്ച് ഭര്‍ത്താവിനെയും കാമുകിയെയും ആക്രമിക്കാനും ഭാര്യ ശ്രമിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. ഭാര്യ ഭര്‍ത്താവിന്റെ നേരെ ശബ്ദമുയര്‍ത്തി ആക്രോശിച്ച് വിരല്‍ ചൂണ്ടി വരുന്നത് ഇതില്‍ കാണാം. അമ്മായി അമ്മയും ശബ്ദമുയര്‍ത്തി യുവാവിനെ വഴക്കുപറയുന്നതും കാണാം. കള്ളത്തരങ്ങള്‍ കയ്യോടെ പിടികൂടിയിട്ടും താന്‍ നിഷ്‌കളങ്കനാണെന്ന് സ്ഥാപിക്കാനാണ് യുവാവ് ശ്രമിക്കുന്നത്. തങ്ങളെ ഈ പ്രശ്‌നത്തില്‍ കുറ്റപ്പെടുത്തരുതെന്നാണ് ഹോട്ടല്‍ മാനേജര്‍ വ്യക്തമാക്കിയത്. കാമുകിയെ താന്‍ കുറ്റപ്പെടുത്തില്ലെന്നും ഭര്‍ത്താവാണ് തെറ്റുകാരനെന്നും മറ്റേ യുവതിയുടെ അടുത്ത് പോയി ഭാര്യ പറയുന്നുണ്ടായിരുന്നു. യുവാവിനെ പ്രണയിച്ചതിലൂടെ യുവതി രണ്ട് പെണ്‍കുട്ടികളുടെ ജീവിതം വൃഥാവിലാക്കുകയാണെന്ന് യുവാവിന്റെ അമ്മായിയമ്മ കാമുകിയെ പറഞ്ഞ് ബോധിപ്പിച്ചിരുന്നു. എന്നാല്‍ ദയവായി തന്നോടൊന്നും പറയരുതെന്നും എല്ലാം യുവാവിനോട് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു കാമുകിയുടെ നിലപാട്. തുടര്‍ന്ന് അവിടെ നിന്നും ദേഷ്യത്തോടെ പോകാനൊരുങ്ങിയ ഭാര്യയുടെ അടുത്തേക്ക് ഭര്‍ത്താവ് ഓടാനൊരുങ്ങിയപ്പോള്‍ കാമുകിക്കൊപ്പം പോകാനായിരുന്നു ഭാര്യയുടെ ആക്രോശം. തുടര്‍ന്ന് അയാള്‍ ഭാര്യയെ പിന്തുടര്‍ന്ന് കൈപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പൊലീസിനെ വിളിക്കുമെന്ന് ഭാര്യ ഭീഷണി മുഴക്കി. വീഡിയോ കണ്ടവരില്‍ ഭൂരിഭാഗം പേരും യുവാവിനെ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
https://youtu.be/Q0KUdbueXgM