ആശുപത്രി വരാന്തയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കിടിച്ച് കൊന്നു

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഭര്‍ത്താവ്‌ ഭാര്യയെ തറയോടുകൊണ്ട്‌ തലയ്‌ക്കടിച്ചുകൊന്നു  .നാവായിക്കുളം ജലജാ മന്ദിരത്തില്‍ രാധികയാണ് (42)കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജയകുമാറിനെ(45) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

tvmഒരാഴ്ചയായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രാധിക. ഇന്ന് രാവിലെ ആശുപത്രി വരാന്തയിലെ കോഫി സ്റ്റാളിലെത്തി കാപ്പി വാങ്ങി കുടിച്ചുകൊണ്ടിരിക്കെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പ്രകോപിതനായ ജയകുമാര്‍ നിലത്തുകിടന്ന തറയോട് എടുത്ത് രാധികയുടെ തലയില്‍ ഇടിക്കുകയുമായിരുന്നു. തലതകര്‍ന്ന് രക്തം ചീറ്റിയൊഴുകി അബോധാവസ്ഥയിലായ രാധികയെ അത്യാഹിത വിഭാഗത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാധികയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയകുമാര്‍ പോലീസ് കാവലില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ സെക്യൂരിറ്റിക്കാര്‍ തടഞ്ഞത് അല്‍പ്പനേരം വാക്കുതര്‍ക്കത്തിനും ഇടയാക്കി.

 

Top