വെളിച്ചെണ്ണക്കള്ളന്‍ ഭര്‍ത്താവിനെ ഭാര്യ പിടികൂടി; ഭര്‍ത്താവിന്റെ മോഷണം പൊലീസിനെ പേടിച്ച്

കോട്ടയം: വെളിച്ചെണ്ണ കള്ളനായ ഭര്‍ത്താവിനെ ഭാര്യ കയ്യോടെ പിടികൂടി. ഭര്‍ത്താവിന്റെ വെളിച്ചെണ്ണ മോഷണം പൊലീസിനെ പേടിച്ചെന്നു മൊഴി. സ്വകാര്യ ബസ് ഡ്രൈവറായ ഭര്‍ത്താവ് മദ്യപിച്ചതിന്റെ തെളിവ് പൊലീസില്‍ നിന്നു ഒളിപ്പിക്കാനാണ് വെളിച്ചെണ്ണ മോഷ്ടിച്ചതെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി..!
വെളിച്ചെണ്ണ ഓരോ ദിവസവും കാണാതാകുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അന്വേഷിച്ചിട്ട് ഒരു പിടിയും കിട്ടാതെ വീട്ടുകാരി വിഷമിച്ചിരിക്കുകയായിരുന്നു. രാവിലെ കുളിക്കുന്നതിനു മുന്‍പ് വെളിച്ചെണ്ണ തേയ്ക്കാനായി ഭര്‍ത്താവ് കൊണ്ടുപോകും. പിന്നീട് കറിയില്‍ ചേര്‍ക്കാനായി നോക്കുമ്പോള്‍ വെളിച്ചെണ്ണ പാത്രത്തില്‍ കുറവ്. ഇതായിരുന്നു സ്ഥിതി. ഒടുവിലാണ് ഞെട്ടിക്കുന്ന വിവരം ഭാര്യയറിഞ്ഞത്.

ദേഹത്തു തേയ്ക്കാനാണെന്നു പറഞ്ഞ് രാവിലെ കൊണ്ടുപോകുന്ന വെളിച്ചെള്ള ഭര്‍ത്താവ് കുടിക്കുന്ന കാഴ്ച ഭാര്യ കണ്ടു. ‘ഇതെന്തു തോന്ന്യവാസമാ മനുഷ്യാ നിങ്ങള്‍ കാണിക്കുന്നതെന്നു’ ചോദിച്ച്് ഭാര്യ വെളിച്ചെണ്ണ പാത്രം പിടിച്ചു വാങ്ങി. കുപിതനായ ഭര്‍ത്താവ് ഭാര്യയോട് ദേഷ്യപ്പെട്ട് വെളിച്ചെണ്ണ കുപ്പി പിടിച്ചൂവാങ്ങി കുടിച്ചു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തെല്ലൊന്നു പിണങ്ങി. ഇപ്പോള്‍ വെളിച്ചെണ്ണ പാത്രം ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് വയ്ക്കുന്നത്. പെട്ടിയില്‍ വച്ചു പൂട്ടി താക്കോല്‍ ഭാര്യ കൊണ്ടുനടക്കുന്നുവെന്നുവരെ പറയുന്നുണ്ടെങ്കിലും അത് ശരിയാണോ എന്നു സംശയമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം 110 രൂപയുടെ ക്വാര്‍ട്ടര്‍ വാങ്ങിയാല്‍ 30 രൂപയുടെ വെളിച്ചെണ്ണ കൂടി വാങ്ങേണ്ടി വരുന്നുവെന്നാണ് പാവപ്പെട്ട ജീവനക്കാരന്റെ പരാതി. നൂറോ നൂറ്റമ്പതോ മില്ലി വെളിച്ചെണ്ണയാണ് ദിവസം വാങ്ങുന്നത്. മീന്‍വറുക്കണം, കടുകു പൊട്ടിക്കണം, കുട്ടികളെ തേപ്പിക്കണം. ഇതിനു പുറമെ ഭര്‍ത്താവിനു കുടിക്കാനും കൊടുക്കണോ എന്നാണ് ഭാര്യയുടെ ചോദ്യം. ഇങ്ങനെ ദിവസവും വെളിച്ചെണ്ണ കുടിക്കണമെങ്കില്‍ ബസുടമ ശമ്പളം കൂട്ടിത്തരട്ടെയെന്നും വെളിച്ചെണ്ണ പ്രശ്‌നത്തില്‍ മടുത്ത വീട്ടമ്മ പറയുന്നു.

വെളിച്ചെണ്ണ കുടിച്ച ശേഷം ബ്രൂകാപ്പിപ്പൊടി ചവച്ചാല്‍ പോലീസിന്റെ മദ്യപരിശോധനയില്‍ പിടിക്കപ്പെടില്ല എന്നാണ് വിശ്വാസം. അതിനാണ് വീട്ടിലെ വെളിച്ചെണ്ണയെല്ലാം എടുത്തു കുടിക്കുന്നത്. മിക്കവരും ഇത് പരീക്ഷിച്ചു നോക്കി വിജയമെന്നു പറയുന്നുണ്ട്. ഇനി വെളിച്ചെണ്ണയെ മറികടക്കാനുള്ള പുതിയ യന്ത്രം എന്നു വരുമെന്ന് നിശ്ചയമില്ല. തലേ ദിവസത്തെ മദ്യപാനമാണ് പിറ്റേന്നു പോലീസ് ഊതിക്കുമ്പോള്‍ മദ്യലഹരിയിലെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.

Top