ഭാര്യ വെളുത്തതല്ല കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവും സഹോദരനും പിടിയിലായി

ഹൈദരാബാദ്: ഭാര്യയ്ക്ക് കറുപ്പ് നിറമായതിന്റെ പേരില്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവും സഹോദരനും പോലീസ് പിടിയിലായി. മൂന്ന് വര്‍ഷം മുമ്പ് വിഹാഹ പ്രഭൂ ലക്ഷ്മി ദമ്പതികള്‍ക്കിടയില്‍ വില്ലനായത് ലക്ഷമിയുടെ നിറകുറവായിരുന്നു. വിവാഹ ദിനം മുതല്‍ ഈ വിഷയത്തില്‍ പീഡനം തുടങ്ങി.നിരന്തരം ആത്മഹത്യ ചെയ്യാന്‍ ലക്ഷ്മിയോട് പറയുകയും ചെയ്യുമായിരുന്നു. അതിനിടയിലാണ് പ്രഭുവും സഹോദരനും ചേര്‍ന്ന് ലക്ഷ്മിയെ കൊല്ലാന്‍ ശ്രമിച്ചത്. ഇരുവരേയും പൊലീസ് ഇന്നലെ പിടികൂടി.

 
ധര്‍മ്മപൂര്‍ ഗ്രാമനിവാസിയും ദിവസവേതന തൊഴിലാളിയുമായ ലക്ഷ്മി ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വനിതാ പൊലീസ് സ്‌റ്റേഷനില്‍ നിരവധി തവണ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രഭുവിനെ കൗണ്‍സിലിംഗിന് വിധേയമാക്കി. ശേഷം ലക്ഷ്മിയെ ഉപദ്രവിക്കില്ലെന്ന് ഉറപ്പു നല്‍ക്കിയ ഇയാള്‍വ വീണ്ടും ലക്ഷ്മിയെ ഉപദ്രവിക്കുകയും സ്വയം ജീവനൊടുക്കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ചൊവ്വാഴച പ്രഭുവും സഹോദരന്‍ യെല്ലയ്യും ചേര്‍ന്ന് ലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീടിനു പുറത്ത് യെല്ലയ്യയെ കാവല്‍ നിര്‍ത്തിയ ശേഷം പ്രഭു ലക്ഷ്മിയുടെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ ലക്ഷ്മി നിലവിളിക്കുകയും നാട്ടുകാര്‍ ഓടികൂടുകയും ചെയ്തു. അപ്പോള്‍ തന്നെ പ്രഭുവും യെല്ലയ്യയും സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. കൊലപാതക ശ്രമത്തിനും പീഡനത്തിനുമാണ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Top