ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിക്കിടെ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളും എ.ബി.വി.പി. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തെരഞ്ഞെടുപ്പിന് മുമ്പായി യൂണിയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരവധി പേര്‍ക്ക് എ.ബി.വി.പി. പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റെന്നും പരാതിയുണ്ട്. പോലീസ് നോക്കി നിന്നെന്നും ഇടപെട്ടില്ലെന്നും എസ്.എഫ്.ഐ. ആരോപിച്ചു.

Top