അഞ്ച് ലക്ഷം രൂപയ്ക്ക് 16 കാരിയെ അമ്മായിയും ഭർത്താവും ഒമാൻ സ്വദേശിയായ 65 കാരന് വിറ്റു. വിവാഹമാണെന്നും നല്ല ജീവിതം ലഭിക്കുമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ ഒമാന്‍ സ്വദേശിക്ക് നല്‍കിയത്.
പെൺകുട്ടിയും ഇയാളോടൊപ്പം ഒമാനിലാണുള്ളത്. പെൺകുട്ടിയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യവുമായാണ് മാതാവ് പൊലീസിനെ സമീപിച്ചത്.
വിവാഹചിത്രങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. മകളോട് സംസാരിച്ചപ്പോഴെല്ലാം അവൾ കരയുകയായിരുന്നെന്നും ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
മകളെ വിവാഹം കഴിച്ച ആളുമായി ഫോണിൽ സംസാരിച്ചെന്നും എന്നാൽ വിവാഹവേളയിൽ നൽകിയ അഞ്ച് ലക്ഷം തിരികെ നൽകിയാൽ മാത്രമേ പെൺകുട്ടിയെ മടക്കി അയക്കൂവെന്നാണ് പറഞ്ഞതെന്നും പെൺകുട്ടിയുടെ മാതാവ് പറയുന്നു.
മൂന്നുമാസം മുമ്പാണ് സംഭവം നടന്നത്. തന്‍റെ അറിവില്ലാതെയാണ് മകളുടെ വിവാഹം നടത്തിയതെന്നും അമ്മ നൽകിയ പരാതിയിലുണ്ട്.