3,000 ഡിഗ്രി ചൂടിലും വിമാനം പറക്കുന്ന വിമാനം !ലണ്ടൻ–ന്യൂയോര്‍ക്ക് 2 മണിക്കൂർ, 12,348 കി.മീ വേഗം

ശബ്ദം സഞ്ചരിക്കുന്നതിന്റെ അഞ്ചിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ സോണിക് വിമാനങ്ങള്‍ വരുന്നു .. ഇത്തരം വിമാനങ്ങള്‍ നിര്‍മിക്കുന്നതിലെ പ്രധാന വെല്ലുവിളി ഇത്രയേറെ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ 2,000 ഡിഗ്രി മുതല്‍ 3000 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഊഷ്മാവിലേക്ക് വിമാനമെത്തുമെന്നതാണ്. ഈ ഊഷ്മാവിനെ മറികടക്കാന്‍ ശേഷിയുള്ള രാസ കവചമുണ്ടെങ്കില്‍ മാത്രമേ ഹൈപ്പര്‍ സോണിക് വിമാനയാത്ര സുരക്ഷിതമാകൂ. വിമാനങ്ങളുടെ മേല്‍ അടിച്ചിരിക്കുന്ന രാസ ആവരണത്തെ പറിച്ചുകളയാന്‍ തക്കശേഷിയുണ്ട് ഈ അധിക ഊഷ്മാവിന്. അള്‍ട്രാ ഹൈ ടെംപറേച്ചര്‍ സെറാമിക്കുകള്‍ പോലും ഈ സാഹചര്യത്തെ അതിജീവിക്കാനായിട്ടില്ല. പുതിയൊരു സെറാമിക് ആവരണത്തിന്റെ കണ്ടെത്തലാണ് ഹൈപ്പര്‍സോണിക് വിമാനങ്ങളുടെ നിര്‍മാണത്തില്‍ സഹായകമാകുന്നത്. നിലവില്‍ ലഭ്യമായ സെറാമിക് സംയുക്തത്തെ അപേക്ഷിച്ച് 12 ഇരട്ടി വരെ ചൂട് താങ്ങാനുള്ള ശേഷി ഈ പുതിയ സംയുക്തത്തിനുണ്ട്.
സിര്‍കോണ്‍, ടൈറ്റാനിയം, കാര്‍ബണ്‍, ബോറോണ്‍ എന്നിവയുടെ കാര്‍ബണ്‍ സംയുക്തവുമായി കൂട്ടിച്ചേര്‍ത്താണ് ശാസ്ത്രജ്ഞര്‍ ഈ കാര്‍ബൈഡ് സെറാമിക് കോട്ടിങ് നിര്‍മിച്ചിരിക്കുന്നത്. ആര്‍എംഐ (reactive melt infiltration ) എന്ന രീതിയിലൂടെയാണ് പുതിയ കാര്‍ബൈഡ് സെറാമിക് കോട്ടിങ് നിര്‍മിച്ചിരിക്കുന്നത്. രാസ സംയുക്തം ചൂടാവാന്‍ എടുക്കുന്ന സമയം വര്‍ധിപ്പിക്കുന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഇതോടെ സെറാമിക് കോട്ടിങ് കൂടുതല്‍ കരുത്തുറ്റതും ചൂടിനേ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായി മാറുന്നു.
ലണ്ടനില്‍ നിന്ന് രണ്ട് മണിക്കൂറുകൊണ്ട് ന്യൂയോര്‍ക്കിലേത്താന്‍ ശേഷിയുള്ളതാണ് ഹൈപ്പര്‍സോണിക് വിമാനങ്ങള്‍. ഇത് പ്രതിരോധ രംഗത്ത് മാത്രമല്ല യാത്രാ, ചരക്ക് വിമാനങ്ങളുടെ കാര്യത്തിലും വലിയ മാറ്റമാണ് കൊണ്ടു വരിക. ഇതിനെ സഹായിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. വിമാനങ്ങളുടെ മുന്‍ ഭാഗം പോലുള്ള കൂര്‍ത്ത ഭാഗങ്ങളിലും എൻജിനോടു ചേര്‍ന്ന് കൂടുതല്‍ ചൂട് വരുന്ന പ്രദേശങ്ങളിലും എങ്ങനെ ഊഷ്മാവ് നിയന്ത്രിക്കാമെന്നതാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നിലെ വെല്ലുവിളി’ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഫിലിപ് വിതേഴ്‌സ് പറയുന്നു. ഊഷ്മാവ് നിയന്ത്രിക്കുകയെന്ന വെല്ലുവിളി കുറഞ്ഞ ചെലവില്‍ മറികടക്കാനാകുമെന്ന പ്രതീക്ഷയാണ് പുതിയ കാര്‍ബൈഡ് സെറാമിക് സംയുക്തത്തിന്റെ കണ്ടെത്തല്‍ നല്‍കുന്നത്. മണിക്കൂറില്‍ 6,174 മുതല്‍ 12,348 കിലോമീറ്റര്‍ വരെയുള്ള ശരവേഗമാണ് ഹൈപ്പര്‍ സോണിക് വിമാനങ്ങള്‍ക്കുള്ളത്.

ഹൈപ്പര്‍ സോണിക് വിമാനങ്ങളുടെ കാര്യത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് കാരണമായേക്കുന്ന കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍. മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലേയും ചൈനയിലെ സെന്‍ട്രല്‍ സൗത്ത് സര്‍വ്വകലാശാലയിലേയും ശാസ്ത്രജ്ഞര്‍ സംയുക്തമായി കണ്ടുപിടിച്ച സെറാമിക് കോട്ടിങ്ങാണ് ഹൈപ്പര്‍ സോണിക് വിമാനങ്ങള്‍ക്ക് സഹായമാകുന്നത്. വ്യോമയാന മേഖലയിലും ബഹിരാകാശ സഞ്ചാരങ്ങളിലും പ്രതിരോധ മേഖലയിലും ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top