ന്യൂഡൽഹി: കാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചതും ബീഫ് വിഷയവും രാജ്യവ്യാപകമായി കത്തിപ്പടരുമ്പോൾ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ അഭിപ്രായപ്രകടനം ശ്രദ്ധേയമാകുന്നു. താൻ ഒരു മാംസഭുക്കാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ഭക്ഷണം അവനവൻ സ്വയം തെരഞ്ഞെടുക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി എല്ലാവരെയും സസ്യഭുക്കാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശരിയല്ല. ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്. മാംസഭുക്കായ താന്‍ ബിജെപിയുടെ പ്രസിഡന്റായെന്നും അദേഹം മുംബൈയില്‍ പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: venkaiah naidu