ന്യൂഡല്‍ഹി: എബിവിപി ഭീകരക്കെതിരെ തുറന്നടിച്ച് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുല്‍മെഹര്‍ കൗറിന്റെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍. ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് പക്ഷേ എബിവിപിയെ ഭയമില്ലെന്നു പറയുന്ന ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയാണ് ക്യാപ്റ്റന്‍ മന്‍ഗീപ് സിങിന്റെ മകള്‍ ഗുല്‍മെഹര്‍ കൗര്‍ ‘സ്റ്റുഡന്റ്സ് എഗെന്‍സ്റ്റ് എബിവിപി’ എന്ന ഓണ്‍ലൈന്‍ ക്യാമ്പയിന് തുടക്കമിട്ടത്.
ഡല്‍ഹി രാംജാസ് കോളേജില്‍ നടക്കുന്ന സെമിനാറില്‍ നിന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനെയും ഷെഹ്ല റാഷിദിനെയും എബിവിപി വിലക്കിയതിനെതിരെ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടക്കുകയാണ്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അതിക്രൂരമായാണ് എബിവിപി ആക്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് എബിവിപി ഭീകരതയ്ക്കെതിരെ തുറന്നടിച്ച് ഗുല്‍മെഹര്‍ കൗര്‍ രംഗത്തെത്തിയത്. എബിവിപി ഭീകരതയ്ക്കെതിരെ താനൊറ്റയ്ക്കല്ല എല്ലാ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളും തന്നോടൊപ്പം ഉണ്ടെന്നും ഗുല്‍മെഹര്‍ പറയുന്നു.
നിരപരാധികളായ വിദ്യാര്‍ത്ഥികളുടെ നേരെയുള്ള എബിവിപിയുടെ ക്രൂരമായ അക്രമണം അരോചകവും ആശങ്കയുണര്‍ത്തുന്നതുമാണ്. എബിവിപി നടത്തുന്നത് പ്രതിഷേധക്കാര്‍ക്കെതിരായുള്ള ആക്രമണമല്ല. അവരുടേത് ജനാധിപത്യത്തിനെതിരായുള്ള കൊലവിളിയാണ്. ഈ രാജ്യത്ത് ജീവിക്കുന്നവരുടെ ആശയങ്ങള്‍ക്കും, ധാര്‍മികതയ്ക്കും, സ്വാതന്ത്ര്യത്തിനും മുകളിലുള്ള കടന്നു കയറ്റമാണ്. നിങ്ങളെറിയുന്ന കല്ലുകള്‍ ഞങ്ങളുടെ ദേഹത്ത് മുറിവേല്‍പിക്കുമായിരിക്കും പക്ഷേ ഞങ്ങളുടെ ആശയങ്ങളെ തകര്‍ക്കാന്‍ അതിന് സാധിക്കില്ലന്ന് ഗുല്‍മെഹര്‍ ഫേയ്‌സ ബുക്കില്‍ കുറിച്ചു.
ഗുല്‍മെഹറിന്റെ ക്യാമ്പയിനോട് ഐക്യപെട്ട് ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ്സ് എഗെന്‍സ്റ്റ് എബിവിപി എന്ന ക്യാംപയിന്റെ ഭാഗമായി രംഗത്തെത്തി. എബിവിപിയുടെ ഫാസിസ്റ്റ് നിലപാടുകള്‍ തുറന്ന് കാട്ടുന്ന നിരവധി പോസ്റ്റുകളാണ് വിദ്യാര്‍ത്ഥികള്‍ ഫെയ്സ്ബുക്കിലൂടെ തുറന്നു കാട്ടുന്നത്.