കട്ടപ്പന: ബ്ലൂവെയില്‍ ഗെയിം കളിക്കുന്നതായി യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . നാല് ഘട്ടങ്ങള്‍ പിന്നിട്ട ഇടുക്കി മുരിക്കാശേരി സ്വദേശി യുവാവാണു സുഹൃത്തിനോടു ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പങ്കുവച്ചത്. ഇനി മരണത്തിലേയ്ക്ക് ആണ് ഈ കളി കൊണ്ടു പോകുന്നതെന്നും ഈ യുവാവിനറിയാം!..
കളി തുടങ്ങിയാല്‍ പിന്മാറാനാവില്ലെന്നും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും യുവാവ് പറയുന്നു. മുരിക്കാശേരി പൊലീസ് യുവാവിനെ ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
കയ്യില്‍ ബ്ലേഡ് കൊണ്ട് എ-57 എന്ന് എഴുതാനായിരുന്നു ആദ്യ ദൗത്യം. ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കാനായിരുന്നു രണ്ടാം ദൗത്യം. പുലര്‍ച്ചെ പ്രേത സിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങള്‍ കാണുക തുടങ്ങിയ ദൗത്യങ്ങളും പൂര്‍ത്തിയാക്കിയതായി യുവാവു വെളിപ്പെടുത്തുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്നാണു ലിങ്ക് കിട്ടിയതെന്നും എത്രപേര്‍ ഈ ഗ്രൂപ്പിലുണ്ടെന്നുമുള്ള കാര്യങ്ങളും ഫോണ്‍ സംഭാഷണത്തിലുണ്ട്.