
ചെന്നൈ: ബിജെപിക്ക് അറിയാവുന്നത് ആര്‍എസ്എസ് തലസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശം മാത്രമാണെന്ന് രാഹുല്‍ ഗാന്ധി.ആര്‍എസ്എസിനെയും ബിജെപിയേയും നേരിടാന്‍ ഭഗവത്ഗീതയും ഉപനിഷത്തും പഠിക്കുകയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്നാട്, ആന്ധ്രാപ്രദേശ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ചെന്നൈയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.ബിജെപിക്ക് ഇന്ത്യയെക്കുറിച്ച് ബോധ്യമില്ലെന്നും ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിനെക്കുറിച്ച് മാത്രമേ അറിയാവൂ എന്നും രാഹില്‍ പറഞ്ഞു.
ആര്‍എസ്എസുകാരോട് ഞാന്‍ ചോദിക്കട്ടെ, സുഹൃത്തെ നിങ്ങള്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയാണ്. എല്ലാവരും ഒരു പോലെയാണെന്നാണ് ഉപനിഷത്തില്‍ പറയുന്നത്. പിന്നെ എങ്ങിനെയാണ് നിങ്ങളുടെ മതം പറയുന്നതിന് വിപരീതമായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്നാണ് പ്രപഞ്ചത്തിലെ അറിവ് മുഴുവന്‍ ഉണ്ടാവുന്നതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ധാരണ. ബിജെപിയും ആര്‍എസ്എസും ഇന്ത്യയൊട്ടാകെ ഒരു ആശയം അടിച്ചേല്പിക്കാന് ശ്രമിക്കുകയാണ്. തമിഴ്നാടായാലും ഉത്തര്‍പ്രദേശായാലും എതിര്‍ക്കാനുള്ള അവകാശമുണ്ടെന്നും അടിച്ചേല്പിക്കുകയല്ല വേണ്ടതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.പ്രപഞ്ചത്തിലെ എല്ലാ അറിവുകളും നരേന്ദ്രമോദിയില്‍ നിന്നാണ് വരുന്നതെന്നാണ് ബിജെപി വിശ്വസിക്കുന്നത്. ബിജെപി രാജ്യത്തിനുമേല്‍ ഒരേ ആശയം കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.എല്ലാ വ്യക്തികള്‍ക്കും അവരുടേതായ അഭിപ്രായം പറയാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശമുണ്ട്. തമിഴ് സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും തമിഴ്നാടിന്റെ സംസ്കാരത്തെ അടുത്ത് അറിയാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.