താന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍

കൊച്ചി: തനിക്കെതിരെയുള്ള ആക്ഷേപത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയ് തോമസ്.ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്തുപോകുമെന്നും ജോയ് തോമസ് പറഞ്ഞു.

ചെയര്‍മാനെ മാറ്റാന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനെ മാറ്റണമെന്നു പറയാനുള്ള അധികാരം എം.ഡിക്കില്ല. രമേശ് ചെന്നിത്തല പ്രത്യേകം പറഞ്ഞതുകൊണ്ടാണ് താന്‍ ഈ സ്ഥാനം ഏറ്റെടുത്തത്. ഇപ്പോള്‍ തനിക്കെതിരെയുള്ള ആരോപണം വിഷമമുണ്ടാക്കുന്നതായും ജോയ് തോമസ് അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top