പതിനൊന്നാം വയസില്‍ പൂണൂല്‍ ഉപേക്ഷിച്ചു; മനുഷ്യനായി ജീവിക്കാന്‍ മതം വേണ്ട;കമലഹാസന്‍

പതിനൊന്നാം വയസ്സില്‍ പൂണൂല്‍ ഉപേക്ഷിച്ച് മതവിശ്വാസിയല്ലാതെ ജീവിക്കാന്‍ കഴിഞ്ഞതില്‍ മാതാപിതാക്കള്‍ക്കും സഹോദരന്മാര്‍ക്കും നന്ദിപറഞ്ഞ് കമലഹാസന്‍. ‘എനിക്ക് കെട്ടുകഥകള്‍ വിശ്വസിച്ച് ജീവിക്കാനാകില്ല. ശാസ്ത്രം എനിക്ക് കൂടുതല്‍ സ്വീകാര്യമാണ്. ഐതിഹ്യങ്ങളോടും മതത്തോടും ആചാരങ്ങളോടുമല്ല, ശാസ്ത്രത്തോടും ധാര്‍മികതയോടും തത്വചിന്തയോടുമാണ് എനിക്ക് ചായ്വ്.”- അദ്ദേഹം വ്യക്തമാക്കുന്നു.

ഹിന്ദു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കമലഹാസന്റെ പ്രതികരണം. വിഷമഘട്ടങ്ങളില്‍ എന്തില്‍നിന്നാണ് താങ്കള്‍ കരുത്തുനേടുന്നത് എന്ന ചോദ്യത്തിന് കമലഹാസന്റെ മറുപടി ഇങ്ങനെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘തീര്‍ച്ചയായും മതത്തില്‍ നിന്നല്ല ഞാന്‍ കരുത്തുനേടുന്നത്. അങ്ങനെ ചിന്തിക്കാന്‍ അനുവദിച്ചതിന് രക്ഷിതാക്കള്‍ക്കും സഹോദരന്മാര്‍ക്കും ഞാന്‍ നന്ദി പറയുന്നു. അവരാരും എന്നെ ഒന്നിനും നിര്‍ബന്ധിച്ചില്ല. അത് വളരെ അപൂര്‍വമാണ്. കുടുംബങ്ങള്‍ നിങ്ങളെ ഹിന്ദുവോ മുസ്‌ളിമോ ക്രിസ്ത്യനോ ആക്കാന്‍ ശ്രമിക്കുന്നു. എന്റെ മാതാപിതാക്കള്‍ അങ്ങനെ ചെയ്യാന്‍ ശ്രമിച്ചില്ല” – കമലഹാസന്‍ പറഞ്ഞു.

പതിനൊന്നാം വയസില്‍ ഞാന്‍ പൂണൂല്‍ ധരിക്കാന്‍ വിസമ്മതിച്ചു. അപ്പോള്‍ അഛന്‍ പറഞ്ഞത്, ‘അവന്‍ ചെയ്‌തോട്ടെ അവനുവേണ്ടി അവന്‍ ചിന്തിക്കുന്നുണ്ട് എന്നാണ്.’ ചില സുഹൃത്തുക്കള്‍ എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ‘നിനക്ക് ഇപ്പോള്‍ 16 വയസായി അപ്പോള്‍ ഈശ്വരനിഷേധവുമായി നടക്കുന്നു. 21 വയസായി ചെക്ക് ഒപ്പിട്ടു തുടങ്ങുമ്പോള്‍ അത് മാറിക്കൊള്ളും’എന്ന്. ഞാന്‍ ചെക്കുകള്‍ ഒപ്പിട്ടു തുടങ്ങി. മാറിയില്ല. അപ്പോള്‍ വിവാഹം കഴിയുന്നതോടെ മാറുമെന്നായി, സുഹൃത്തുക്കള്‍. ഞാന്‍ രണ്ടു വട്ടം വിവാഹിതനായി. അപ്പോള്‍ കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ശരിയാകും എന്നായി അവര്‍.”

സാമ്പത്തികമായി കമലഹാസന്‍ അത്ര മെച്ചപ്പെട്ട നിലയിലല്ലെന്ന’ രജനീകാന്തിന്റെ അഭിപ്രായ പ്രകടനത്തോട് കമലഹാസന്‍ അഭിമുഖത്തില്‍ പ്രതികരിക്കുന്നുണ്ട്..

‘ഒരു മാതൃകയാകാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് എനിക്ക് ധാരാളം പണം കുന്നുകൂട്ടാന്‍ കഴിയാത്തത്. എനിക്കും രാജ്യത്തെ മറ്റുള്ളവര്‍ക്കും മാതൃകയാകാനാണ് ശ്രമം. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നികുതി നല്‍കാതിരിക്കുന്നത് തെറ്റല്ല. പക്ഷേ ഇന്ത്യ എന്റെ കമ്പനിയാണ്. ഞാന്‍ നികുതി കൊടുക്കണം. ജല്ലികെട്ട് വിവാദത്തില്‍ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ എനിക്ക് കഴിഞ്ഞത് ഞാന്‍ അവരെക്കാളും മഹാനായതുകൊണ്ടല്ല. അവരെക്കാള്‍ മെച്ചമായതിനാലാണ്.’-കമലഹാസന്‍ പറയുന്നു.

ബാഹുബലി സാമ്പത്തികമായി സിനിമാവ്യവസായത്തിന് നല്ല കാര്യമാണ്. അവര്‍ അതിനായി കഠിനമായി പരിശ്രമിച്ചു. പക്ഷേ ‘ഞങ്ങള്‍ ഹോളിവുഡിനെ തോല്‍പ്പിക്കും’. എന്നൊക്കെ പറയുമ്പോള്‍ ‘നിങ്ങള്‍ നിങ്ങളുടെ കുതിരകളെ മുറുകെപിടിച്ചോ’ എന്ന് ഞാന്‍ പറയും. കാരണം അവ കമ്പ്യൂട്ടര്‍ കുതിരകളാണ്.

ബാഹുബലി മുന്നോട്ടുള്ള ഒരു കാല്‍വെയ്പാണ്. നമുക്ക് മഹത്തായ സംസ്‌കാരവും മികച്ച കഥകളും ഇവിടെയുണ്ട്. പക്ഷേ അപ്പോള്‍ അവര്‍ പറയും നമുക്ക് 2000 കൊല്ലത്തെ സംസ്‌കാരമുണ്ടെന്ന്. അവിടെ എനിക്ക് വ്യത്യസ്താഭിപ്രായമുണ്ട്. ഞാന്‍ പറയും നമുക്ക് 2000 വയസായിട്ടില്ല. 70 വയസേ ആയിട്ടുള്ളു. എന്ന് ചന്ദ്രഗുപ്ത മൗര്യയോ അശോകയോ ഒന്നും നമ്മുടെ പൂര്‍വികരല്ല, അവരൊക്കെ പൂര്‍വകാലത്തുള്ളവരാണ്. പുതിയകാലത്ത് അവരുടെ കഥകള്‍ അനുകരിയ്ക്കാനോ വ്യാഖ്യാനിക്കാനോ നമുക്ക് കഴിയില്ല. എന്നാല്‍ നമ്മള്‍ അതിന് ശ്രമിക്കുന്നു. കഴിഞ്ഞ കാലത്തിനും വര്‍ത്തമാനകാലത്തിനുമിടയ്ക്ക് നിന്ന് ഗുസ്തിപിടിക്കുകയാണ്.ഇടയ്ക്കിടെ ഇടറുകയും വഴുതിപ്പോകുകയും ചെയ്യും. അതാണ് ഇന്ത്യയുടെ ആശയക്കുഴപ്പം-കമലഹാസന്‍ പറഞ്ഞു.

വിശ്വരൂപം രണ്ടിന്റെ ടീസറില്‍ ദേശീയ പതാകയ്‌ക്കൊപ്പം കമല്‍ നില്‍ക്കുന്ന ചിത്രമുണ്ട്. ഇത് ഒരു പ്രസ്താവനയാണോ എന്ന ചോദ്യത്തിനു കമല്‍ നല്‍കിയ മറുപടി ഇങ്ങനെ:

‘എന്റെ സിനിമകളെല്ലാം എന്റെ പ്രസ്താവനകളാണ്. എനിക്കും പ്രേക്ഷകര്‍ക്കും നേരമ്പോക്ക് മാത്രമായ ചില ചിത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതിലൂടെ എനിക്ക് പണം കിട്ടി.അതുകൊണ്ട് പരാതിയില്ല .പക്ഷെ ഞാന്‍ എഴുതിയ സിനിമകളില്‍ -മഹാനദി,അന്‍പേ ശിവം,ഹേ റാം;വിശ്വരൂപം പോലും- ഒരു കാഴ്ചപ്പാടുണ്ട്. ഞാന്‍ രാഷ്ട്രീയക്കാരനാവുന്നോ എന്നാണ് അപ്പോള്‍ അവര്‍ ചോദിയ്ക്കുന്നത്. എനിക്ക് എപ്പോഴും രാഷ്ട്രീയം ഉണ്ടായിരുന്നു എന്നാണ് എനിക്ക് ആവര്‍ത്തിച്ചു പറയാനുള്ളത്’

Top