സിനിമാ ഡെസ്ക്
മുംബൈ: പള്ളികളിൽ മുഴങ്ങുന്ന ബാങ്ക് വിളികളാണ് ഇപ്പോൾ ബോളിവുഡ് സിനിമയിലെ പ്രധാന ചർച്ചാ വിഷയം. ഗായകൻ സോനു നിഗത്തിന്റെ വിവാദ പരാമർശത്തോടെയാണ് പ്രശ്നം വീണ്ടും മാധ്യമ ചർച്ചയിൽ എ്ത്തിയത്. ഇതിനിടെ ഇത്തരത്തിൽ ഉച്ചഭാഷിണികളിലൂടെയുള്ള ആ ശബ്ദം തനിക്ക് ഏറെ ഇഷ്ടമാണെന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സൂപ്പർ താരം കങ്കണ റൗത്ത്.
ഉച്ചഭാഷണികളുടെ ശബ്ദത്തെ എതിർത്തു പറഞ്ഞു സോനു നിഗത്തിന്റെ നിലപാടിനെ തള്ളി ദേശീയ പുരസ്കാര ജേതാവ് കൂടിയായ കങ്കണ റാണൗട്ടാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഉച്ചഭാഷിണികളുടെ ശബ്ദത്തെ ഇഷ്ടപ്പെടുന്നതായി കങ്കണ പറഞ്ഞു. സോനു നിഗത്തിന്റെ അഭിപ്രായത്തെ മാനിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേർത്തു.
ഒരു കാര്യത്തെക്കുറിച്ച് പറയാനും താൻ ആളല്ലെന്നും എന്നാൽ ലക്നൗവിലെ ഷൂട്ടിംഗിനിടയിൽ ഈ ശബ്ദത്തിന് താൻ കാതോർക്കാറുണ്ടെന്നും കങ്കണ പറഞ്ഞു. ഗുരുദ്വാരകളായാലും മോസ്കായാലും ആ ശബ്ദം ഇഷ്ടപ്പെടുന്നു.
മുസ്ലിം പള്ളികളിൽ നിന്നുള്ള ബാങ്ക് വിളിക്കെതിരെ സോനു നിഗം നടത്തിയ പ്രസ്താവന വിവാദമായിരുന്നു.