ഇന്ത്യയില്‍ നിന്നും ആപ്പിള്‍ ഐ ഫോണ്‍ നിര്‍മിക്കും;ഫാക്ടറി ബാംഗളൂരില്‍

ബെംഗലൂരു: ആപ്പിളിന്റെ ഐ ഫോണ്‍ നിര്‍മാണം ഇന്ത്യയിലും. ബെംഗലൂരുവിലെ ഫാക്ടറിയില്‍ നിന്നാണ് ഐ ഫോണുകള്‍ നിര്‍മിക്കുക. കര്‍ണാടക സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആപ്പിള്‍ അധികൃതര്‍ നടത്തിയതായും അനുകൂല പ്രതികരണമാണ് ഉളളതെന്നും കര്‍ണാടക ഐടി മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ആപ്പിളിന്റെ ഐ ഫോണിന്റെ ചുമതലയുളള വൈസ് പ്രസിഡന്റ് പ്രിയ ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ കമ്പനി പ്രതിനിധികള്‍ ബെംഗലൂരുവിലെത്തിയാണ് ചര്‍ച്ചകള്‍ നടത്തിയത്. ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിക്കുന്നതോടെ ഐ ഫോണുകളുടെ വിലയും കുറയും. നിലവില്‍ 12.5 ശതമാനം ഇറക്കുമതി നികുതി ഫോണിന് ഈടാക്കുന്നുണ്ട്. ഇതുള്‍പ്പെടെ ഉപഭോക്താക്കളില്‍ നിന്നാണ് ഈടാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെംഗലൂരുവില്‍ നിര്‍മാണം ആരംഭിക്കുന്നതോടെ രാജ്യത്തെ വിതരണശൃംഖലയും മെച്ചപ്പെടുത്താന്‍ ആപ്പിളിനാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ചൈനയിലെ ഫോക്‌സ്‌കോണ്‍ ടെക്‌നോളജിയാണ് ഇന്ത്യയിലേക്ക് ഐ ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നത്.ഉല്‍പാദനം എന്ന് തുടങ്ങുമെന്ന് വ്യക്തമായിട്ടില്ലെങ്കിലും ജൂണില്‍ ആരംഭിക്കുമെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെംഗലൂരു കേന്ദ്രീകരിച്ചുളള ആപ്പിളിന്റെ രണ്ടാമത്തെ സംരംഭമാണിത്.

Top