സിനിമയിലെ കടുത്ത അവഗണന: അഭിനയം നിർത്താൻ തീരുമാനിച്ചു ; പൊട്ടിക്കരഞ്ഞ് ഷംനാ കാസിം

 

സിനിമാ ഡെസ്‌ക്

സിനിമലോകത്ത് തനിക്കു വന്ന അപമാനവും അവഗണനയും തുറന്നുപറഞ്ഞ് നടി ഷംന കാസീം. മിഷ്‌കിൻ സംവിധാനം ചെയ്യുന്ന സവരക്കത്തി സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിനിടെയാണ് നടി പൊട്ടിക്കരഞ്ഞത്. തനിക്ക് അവസരം നൽകിയ മിഷ്‌കിന് നന്ദി പറഞ്ഞുകൊണ്ടാണ് ഷംന കാസിം സംസാരിച്ചു തുടങ്ങിയത്. ഞാനൊരു നർത്തകിയാണ്. കേരളത്തിൽ ജനിച്ച് വളർന്ന പെൺകുട്ടി. സിനിമയിൽ വരണം അഭിനയിക്കണം എന്നൊന്നുമുള്ള ചിന്തയേ ഉണ്ടായിരുന്നില്ല. പക്ഷെ സിനിമയിൽ എത്തി. എന്നാൽ പടം ഹിറ്റായാൽ മാത്രമേ നായികമാർക്ക് മുന്നേറാൻ കഴിയൂയെന്ന് മനസിലായി. കഴിവ് മാത്രം പോര.
സിനിമയിൽ കഴിവിനേക്കാളുപരി ഭാഗ്യത്തിന് നല്ല സ്ഥാനമുണ്ടെന്ന് താൻ പിന്നീടാണ് മനസിലാക്കുന്നത്. വിജയിക്കുന്ന ചിത്രങ്ങളുടെ ഭാഗമായാൽ മാത്രമേ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളു. അതോടെ സിനിമ വേണ്ട എന്ന തീരുമാനമെടുത്തെന്നും ഷംന പറയുന്നു. നൃത്തത്തിനോടായിരുന്നു തനിക്ക് എപ്പോഴും താൽപര്യം. സിനിമയോട് വിടപറഞ്ഞ് നൃത്താധ്യാപികയാകാൻ തീരുമാനിക്കുന്ന അവസരത്തിലാണ് തന്റെ തെലുങ്ക് ചിത്രം വിജയിക്കുന്നത്. അങ്ങനെയാണ് വീണ്ടും വീണ്ടും സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്ഷംന വേദിയിൽ പറഞ്ഞു.
താൻ നടിയാകണമെന്ന് ഏറെ ആഗ്രഹിച്ചത് അമ്മയാണ് കണ്ണീരണിഞ്ഞുകൊണ്ട് ഷംന പറഞ്ഞു. സവരക്കത്തിയുടെ ടീസർ കാണുമ്പോൾ അമ്മ കരയുന്നുണ്ടായിരുന്നു. അമൃത ടിവിയുടെ ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഷംന മോഹൻലാൽ ചിത്രമായ അലിഭായിയിലൂടെയാണ് അഭിനയലോകത്തെത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top