ന്യൂഡല്‍ഹി: 39 ഐഎഎസ് ഉദ്യോഗസ്ഥര്‍ അഴിമതി കേസുകളില്‍ അന്വേഷണം നേടിടുന്നുവെന്ന് പേഴ്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ്. ഇതിന് പുറമേ കേന്ദ്ര സെക്രട്ടറിയേറ്റ് സര്‍വീസിലുള്ള 29 ഉദ്യോഗസ്ഥരും അച്ചടക്ക നടപടികള്‍ നേരിടുന്നുണ്ട്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് രണ്ട് പ്രാവശ്യമാണ് ഒരു ജീവനക്കാരന്റെ പ്രവര്‍ത്തനം വിലയിരുത്തുക. ജോലിയില്‍ പ്രവേശിച്ച് 15 വര്‍ഷത്തിന് ശേഷവും പിന്നീട് 25 വര്‍ഷം കഴിഞ്ഞും.
ഐഎഎസ്, ഐപിഎസ് റാങ്കിലുള്ളവരട്ടകം 129 ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനം മെച്ചമല്ല എന്ന കാരണത്താല്‍ കേന്ദ്രം നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയിരുന്നു. 67,000 ഉദ്യോഗസ്ഥരുടെ സര്‍വീസ് റെക്കോഡുകള്‍ പരിശോധിച്ചു വരികയാണെന്നാണ് വിവരം. ഇവരില്‍ 25,000 പേര്‍ ഓള്‍ ഇന്ത്യ, ഗ്രൂപ്പ് എ സര്‍വീസുകളിലുള്ളവരാണ്.68 ഉദ്യോഗസ്ഥര്‍ക്കെതിരായാണ് പരാതികള്‍ ലഭിച്ചത്. ഇവരില്‍ ചിലര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ സര്‍വീസ് റെക്കോഡുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.