കൊച്ചി:ഒരു ലക്ഷ്യത്തിനുവേണ്ടി നിങ്ങൾ തുനിഞ്ഞിറങ്ങിയാൽ ലോകം നിങ്ങൾക്കു പിറകേ വരുമെന്ന പൗലോ കൊയ് ലയുടെ വാക്കുകൾ ശരിയാണെന്ന് വിശ്വസിച്ചു പോകും ശിവഗുരു പ്രഭാകരനെന്ന ഇക്കൊല്ലത്തെ സിവിൽ സർവീസ് വിജയിയുടെ കഥ കേട്ടാൽ.തഞ്ചാവൂരിലെ പട്ടുക്കോട്ടൈ സ്വദേശിയായ പ്രഭാകരൻ അഖിലേന്ത്യ തലത്തിൽ 101ാം റാങ്ക് നേടി സിവിൽ സർവീസിലേക്ക് നടന്നുകയറിയത് ജീവിത ദുരിതങ്ങളോട് പടവെട്ടിയാണ്. മദ്യപാനിയായ പിതാവ് കുടുംബത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് മനസിലാക്കിയ പ്രഭാകരൻ തൊണ്ട് തല്ലി ഉപജീവനം കണ്ടെത്തിയ അമ്മയെ സഹായിക്കാൻ 12ാം ക്ളാസിൽ വച്ച് പഠനമുപേക്ഷിച്ചു.
പിന്നീട് തടിയറുപ്പ് മില്ലിലെ സഹായിയായും കർഷകത്തൊഴിലാളിയായും മൊബൈൽ കടയിലെ സെയിൽസ് മാനായുമെല്ലാം പണിയെയുത്തു.ഇതിനിടെ അനുജനെ എഞ്ചിനീയറിംഗിനും പഠിക്കാനയച്ചു. അനുജത്തിയെ വിവാഹം കഴിപ്പിച്ചയച്ചു കഴിഞ്ഞതിനു ശേഷമാണ് പാതി വഴിയിൽ മുടങ്ങിയ പഠനം തുടങ്ങിയാലോയെന്ന് ആലോചിക്കുന്നത്.
പിന്നീട് വെല്ലൂരിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽനിന്ന് ബി ടെക് നേടിയ ശേഷം മദ്രാസ് ഐ ഐ ടിയിൽ നിന്ന് ഉയർന്ന റാങ്കോടെ എം ടെകും പാസായി.മൊബൈൽ ഷേോപ്പിൽ സെയിൽസ് മാനായി ജോലിയെടുത്താണ് ഐ ഐ ടി എൻട്രൻസ് കോച്ചിങ്ങിനിടെ ജീവിതച്ചലവിനുള്ള പണം കണ്ടെത്തിയത് ഈ സമയമത്രയും രാത്രികാലങ്ങളിലെ ഉറക്കം സെന്‍റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിലായിരുന്നു.
ഐ ഐ ടി പഠനത്തിനിടെ തന്നെ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനവും തുടങ്ങിയിരുന്നു. മുന്നു തവണ സിവിൽ സർവീസ് കടമ്പ കടക്കാനായില്ല. നാലാം തവണ പ്രഭാകരന്‍റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ യു പി എസ് സിക്കു മുട്ടു മടക്കേണ്ടി വന്നു.ജീവിതം അവസാനിച്ചുവെന്ന് കരുതിയ ഇടത്തു നിന്ന് താൻ കൈയെത്തിപ്പിടിച്ച നേട്ടങ്ങൾ മറ്റുള്ളവർക്കും മാതൃകയാക്കാമെന്ന് പ്രഭാകരൻ പറയുന്നു.
ഹൈദരാബാദ് സ്വദേശി ദുരി ഷെട്ടിക്കാണ് സിവില്‍ സര്‍വീസ് പരീക്ഷയിൽ അനുദീപിനാണ് ഒന്നാം റാങ്ക്. കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രന്‍ 16ാം റാങ്കും കോഴിക്കോട് സ്വദേശിനി എസ്. അഞ്ജലി 26ാം റാങ്കും സമീറ 28ാം റാങ്കും കരസ്ഥമാക്കി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്തിന് 210ാം റാങ്ക് ലഭിച്ചു. കേരളത്തില്‍നിന്ന് 26പേര്‍ പട്ടികയിലുണ്ട്. 2017 ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് എഴുത്തുപരീക്ഷ നടന്നത്. 2018 ഫഎബ്രുവരി ഏപ്രില്‍ കാലയളവില്‍