സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഐസ്ക്രീം എത്തിച്ചു നൽകാത്തതിൽ ക്ഷുഭിതനായ സിനിമാതാരം ഭീമൻ രഘു കടയുടമയെ മർദിച്ചു. സംഭവത്തിൽ ഭീമൻ രഘുവിനും സുഹൃത്തിനുമെതിരെ വട്ടിയൂർക്കാവ് പോലീസ് കേസെടുത്തു. മരുതംകുഴി പടയണി പൈപ്പ് ലൈൻ റോഡിൽ താമസിക്കുന്ന ലക്ഷ്മി സ്റ്റോഴ്സ് ഉടമ ശ്രീജേഷ് (36) ആണ് പരാതിക്കാരൻ. ഇന്നലെ വൈകുന്നേരം 5.30ന് ഭീമൻ രഘുവും സുഹൃത്തും പടയണി സ്വദേശിയുമായ വിഷ്ണുവും ശ്രീജേഷിന്റെ കടയ്ക്കു സമീപമെത്തി.
കടയിൽ നിന്ന് ഐസ്ക്രീം എടുത്തു താൻ നിൽക്കുന്ന സ്ഥലത്തുകൊണ്ടു തരാൻ ഭീമൻ രഘുവും സുഹൃത്തും കടക്കാരനോട് ആവശ്യപ്പെട്ടു. കടയുടെ അടുത്തുവന്ന് വാങ്ങിക്കൊണ്ടുപോകാൻ കടക്കാരൻ പറഞ്ഞതാണ് നടനെയും ഒപ്പമുണ്ടായിരുന്നയാളെയും ചൊടിപ്പിച്ചത്. പ്രകോപിതനായ ഭീമൻ രഘുവും സുഹൃത്തും ചേർന്ന് കടയടിച്ചു തകർക്കുകയും ശ്രീജേഷിനെ മർദ്ദിച്ചവശനാക്കുകയും ചെയ്തുവെന്നാണ് പരാതി. ശ്രീജേഷ് ജനറൽ ആശുപത്രിയിൽ ചികിൽസ തേടി