ഇടവേള ബാബുവിന്റെ ഭാര്യയാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്, ആര്‍ട്ടിസ്റ്റിന്റെ മക്കള്‍ക്ക് മാത്രമേ സിനിമാ ഇന്‍ഡസ്ട്രിയില്‍ മര്യാദയുള്ളൂ, മറ്റുള്ളവര്‍ എങ്ങനെയോ സിനിമയിൽ താരമായി മാറിയവരാണ്- പൊന്നമ്മ ബാബു

ഇടവേള ബാബുവും താന്റെ പാട്‌നറാണോയെന്ന് പലരും ചോദിക്കാറുണ്ട്. ഒരുമിച്ച് കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുമുണ്ട്. എന്നാല്‍, അതോടെ ആളുകളുടെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി. കാരണം ഞങ്ങള്‍ തമ്മില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞങ്ങള്‍ രണ്ടു പേരുമുള്ള ഫോട്ടോസ് ഒരു പടത്തില്‍ അഭിനയിച്ചപ്പോള്‍ സ്റ്റില്‍ എടുത്തിട്ടിരുന്നു അപ്പോഴും കുറേ പേര്‍ ഈ ചോദ്യം ചോദിക്കുകയുണ്ടായി. ഇടവേള ബാബുവാണല്ലേ പൊന്നമ്മ ചേച്ചിയുടെ ഹസ്‌ബെന്‍ഡ് എന്നാണ് ചോദ്യം. ബാബുവാണ് പക്ഷെ,  വേറെ ബാബുവാണെന്ന് ഞാന്‍ പറയും. ഇനി ആരും ചോദിക്കരുത് ഇടവേള ബാബു സഹോദരനാണോ, അച്ഛനാണോയെന്നും നടി പറയുന്നു.

ആര്‍ട്ടിസ്റ്റിന്റെ മക്കള്‍ക്ക് മാത്രമേ സിനിമ ഇന്‍ഡസ്ട്രിയില്‍ മര്യാദയുള്ളൂ. അവരുടെ അച്ചന്‍ അല്ലെങ്കില്‍ അമ്മ ചെയ്യുന്ന കാര്യങ്ങള്‍ മക്കള്‍ക്ക് അറിയാം. ആ ഗുണം അവര്‍ക്കുണ്ട്. മറ്റുള്ളവര്‍ എങ്ങനെയോ സിനിമയില്‍ എത്തി. എന്തെങ്കിലും അഭിനയിച്ച് പെട്ടെന്ന് ഹിറ്ററായി മാറിയാണ് അവരൊക്കെ താരങ്ങളായതെന്നും പൊന്നമ്മ ബാബു പറയുന്നു.

Top