കാസര്‍കോട് സ്വദേശിയും ഐഡിയ ഏരിയ എക്‌സിക്യൂട്ടീവുമായ ശ്രീജിത്തിനെ സംഭവത്തില്‍ അറസ്റ്റു ചെയ്തു. കാമുകിയുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് നഗ്‌നഫോട്ടോ അയച്ച് നല്‍കിയശേഷം ഹോട്ടലിലേക്ക് ക്ഷണിച്ച ഐഡിയ ജീവനക്കാരനാണു പിടിയില്‍.കാസര്‍ഗോഡ് മുള്ളേരിയ കാടകം സ്വദേശിയും ഐഡിയയുടെ ഏരിയാ എക്സിക്യൂട്ടീവുമായ ശ്രീജിത്ത് (28) ആണ് പിടിയിലായത്.
സംഭവം ഇങ്ങനെ; ശ്രീജിത്തും ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയുമായ യുവതിയും കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടയിലാണ് യുവതിയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ഒരു യുവതിയുടെ മൊബൈല്‍ നമ്പര്‍ ശ്രീജിത്ത് കൈക്കലാക്കിയത്. കാമുകിയായ യുവതിയുടെ ഫോണില്‍ നിന്നാണ് ശ്രീജിത്ത് യുവതിയുടെ നമ്പര്‍ എടുത്തത്.
Also Read :സെക്‌സ് ടോയ് ഉപയോഗിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും!
തുടര്‍ന്ന് തന്റെ നഗ്‌നചിത്രം ഈ യുവതിക്ക് അയച്ചുകൊടുക്കുകയും ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു ലോഡ്ജിലാണ് ശ്രീജിത്ത് മുറിയെടുത്തത്. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ കാസര്‍ഗോഡ് സിഐയും സംഘവും ലോഡ്ജിലെത്തുകയും ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.