
ഐഡന്റിറ്റി കാർഡ് എടുക്കുവാൻ മറക്കുന്നത് സ്ഥിരമായതിനെ തുടർന്ന് യുവാവ് കൈയിൽ ഐഡന്റി കാർഡ് പച്ചകുത്തി. വിയറ്റ്നാം സ്വദേശിയാണ്. ഇതിനുള്ള കാരണമാണ് അതിലേറെ രസകരം. സുഹൃത്തുക്കളുമൊത്ത് കറങ്ങാൻ പോകുമ്പോൾ ഇദ്ദേഹം മദ്യപിക്കാറുണ്ട്. മദ്യപിക്കുവാൻ പ്രായപൂർത്തിയാകണമെന്ന കർശന നിയമമുള്ള രാജ്യമാണ് വിയറ്റ്നാം. ഇദ്ദേഹത്തെ കണ്ടാൽ പ്രായപൂർത്തിയായ ആളായി തോന്നാത്തതിനാൽ നൈറ്റ് ക്ലബ്ബുകളിലെ സുരക്ഷാ ജീവനക്കാർ ഐഡന്റി കാർഡ് ആവശ്യപ്പെടും എന്നാൽ ഇത് എടുക്കുവാൻ മറക്കുന്നത് കാരണം അവിടെ പ്രവേശിക്കാനാവാതെ തിരികെ പോകേണ്ടി വന്നിട്ടുണ്ട്. ഇത് പലതവണ ആവർത്തിച്ചപ്പോഴാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കുവാൻ ഈ യുവാവിനെ പ്രേരിപ്പിച്ചത്. കൈയിൽ ഐഡന്റി കാർഡ് പച്ചകുത്തിയിരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിനു പിന്നാലെ ഈ സംഭവം വലിയ വാർത്താ പ്രാധാന്യം നേടുകയായിരുന്നു.