കട്ടപ്പന: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഗൂഗിള്‍ പേയിലുടെ പണം െകെമാറിയതായി തെറ്റിധരിപ്പിച്ച് 5740 രൂപയുടെ വസ്ത്രവുമായി യുവതി മുങ്ങുകയായിരുന്നു. പുതിയ ബസ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ബസാര്‍ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. കലക്ടറേറ്റിലെ ജീവനക്കാരിയാണ് എന്ന് പരിചയപ്പെടുത്തിയാണ് 35 വയസിനു മുകളില്‍ പ്രായമുള്ള യുവതി കടയില്‍ എത്തിയത്.
നഗരസഭയില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയതാണെന്ന് പറഞ്ഞു യുവതി കടയുടമ യുസഫും ഭാര്യ ഷിംലയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് സാരി ഉള്‍പ്പടെ 5740 രൂപയുടെ വസ്ത്രങ്ങള്‍ യുവതി വാങ്ങി.
പിന്നീട് കടയിലുണ്ടായിരുന്ന യു.പി.ഐ സ്‌കാനര്‍ വഴി യുവതി പണം െകെമാറിയതായി തെറ്റിധരിപ്പിച്ചു. പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിട്ടില്ല എന്ന് കടയുടമ പറഞ്ഞെങ്കിലും ബാങ്കിന്റെ പ്രശ്‌നമാകും,
അര മണിക്കൂറിനുള്ളില്‍ പണം കയറിയില്ലെങ്കില്‍ ഫോണ്‍ ചെയ്താല്‍ മതിയെന്ന് പറഞ്ഞ് യുവതി മൊെബെല്‍ നമ്പറും നല്‍കി കടയില്‍നിന്നും മടങ്ങി. അര മണിക്കൂറിനു ശേഷവും പണം അക്കൗണ്ടില്‍ വരാതായതോടെ യുവതി നല്‍കിയ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും വ്യാജമായിരുന്നു. സമീപത്തെ സി.സി. ടി.വി ക്യാമറകള്‍ പരിശോധിച്ചെങ്കിലും മുഖം വ്യക്തമായില്ല.