ബക്കറ്റ് കാണാത്തതിനെച്ചൊല്ലി തർക്കം; ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു

ഇടുക്കി: അടിമാലിയിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. വെള്ളമെടുത്ത് വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ബക്കറ്റ് കാണാത്തതിനെ ചൊല്ലിയുള്ള  തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ ചെവിക്ക് വെട്ടുകയായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് അടിമാലി റോഡ് വിളയില്‍ മുരളീധരനെ (67) അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ രാധ മുരളി (45) യ്ക്കാണ് ചെവിക്ക് ഗുരുതരമായി പരിക്കേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. പണികഴിഞ്ഞെ ത്തിയ മുരളീധരന്‍ ഭാര്യയോട് ബക്കറ്റിനെ പറ്റി ചോദിക്കുകയായിരുന്നു. ഇതേത്തുടർന്നുള്ള തർക്കം അക്രമണത്തിന് കാരണമാകുകയായിരുന്നു.

വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ഓടി രക്ഷപ്പെടുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം രാധയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top