മരിക്കുകയാണെന്ന് പറഞ്ഞ് വീടിന് തീയിട്ടു; സഹോദരിയുടെ മുന്നിൽ മധ്യവയസ്കന് ദാരുണാന്ത്യം

ഇടുക്കി: മധ്യ വയസ്ക്കൻ വീടിന് തീവച്ച് മരിച്ചു. ഇടുക്കി തൊടുപുഴ മണക്കാടാണ് സംഭവം. സഹോദരിയോട് ഞാൻ മരിക്കുകയാണെന്ന് പറഞ്ഞ് വീടിന് തീ വയ്ക്കുകയായിരുന്നു.

കളപ്പുര കോളനിയിൽ ജോസഫാ (55)ണ് മരിച്ചത്. സഹോദരിയോട്  താൻ മരിക്കുകയാണെന്ന് പറഞ്ഞു. തുടർന്ന് ജോസഫ് താമസിക്കുന്ന ഷെഡിന് തീ കൊളുത്തി. സഹോദരി നോക്കിനിൽക്കെയായിരുന്നു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവ സ്ഥലത്ത് തന്നെ ജോസഫ് മരിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും എത്തി തീ  കെടുത്തി.

മൃതദേഹം തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തു.

Top