ഐ.എഫ്.എഫ്.കെ ഫിലിം മാര്‍ക്കറ്റിൽ അതികായരെത്തും…

മലയാള സിനിമയ്ക്ക് രാജ്യാന്തരതലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കാന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാർക്കറ്റിൽ ഈ രംഗത്തെ പ്രശസ്ത കമ്പനികളും ദേശീയ, അന്തര്‍ ദേശീയതലങ്ങളിലെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരും പങ്കെടുക്കും.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജൂഡി ഗ്ലാഡ്സ്റ്റൻ,മിറിയം ജോസഫ്,രാജീവ് രഘുനന്ദൻ(നെറ്റ്ഫ്ലിക്‌സ് )അഭിഷേക് ഗൊരാദിയ(ആമസോൺ),സ്റ്റുഡിയോൺ മോജോ സി ഇ ഒ രാധാകൃഷ്ണൻ രാമചന്ദ്രൻ,പൂജാഭട്ട്(ഉല്ലു ഡിജിറ്റൽ ),റിതികാ ഭാട്ടിയ(ദൃശ്യ ഫിലിംസ്), സിനിമാ പ്രനൗർ സ്ഥാപകൻ ഗൗവവ് റെട്ടൂരി,അഥിതി ആനന്ദ്ഗോ(ലിറ്റിൽ റെഡ് കാർ ഫിലിംസ്)എന്നിവരും ഗസ്റ്റ് മീഡിയാ വെഞ്ചേഴ്സ്,ബെൻ ഫ്ലിറ്റ്,പിക്ച്ചർ ടൈം ഡിജി പ്ലക്‌സ്,ടെക് ജി തിയേറ്റർ,പോക്കറ്റ് ഫിലിംസ്,ബോൽ- ഇ റ്റി വിഎന്നീ സ്ഥാപനങ്ങളും ഫിലിം മാർക്കറ്റിൽ പങ്കെടുക്കും.

ഡിസംബര്‍ 8 മുതല്‍ 11 വരെയാണ് ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്. മാണ് മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നത്.രാജ്യാന്തര ചലച്ചിത്രമേളകളിലും ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്‌ളാറ്റ്‌ഫോമുകളിലും പ്രദര്‍ശന, വിപണന സാധ്യതകള്‍ തേടുന്ന മലയാള ചലച്ചിത്രപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് അക്കാഡമി ഈ സംരംഭമൊരുക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2018 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2019 ആഗസ്റ്റ് 31 വരെ പൂര്‍ത്തിയാക്കിയ മലയാള സിനിമകള്‍ക്കാണ് മാര്‍ക്കറ്റില്‍ അവസരം ലഭിക്കുന്നത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സംവിധായകര്‍ക്കും മാര്‍ക്കറ്റിംഗ് പ്രതിനിധികള്‍ക്കും കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കും. പ്രത്യേകം സജ്ജീകരിച്ച കമ്പ്യൂട്ടര്‍ ബൂത്തുകളില്‍ ക്ഷണിക്കപ്പെട്ട പ്രോഗ്രാമര്‍മാര്‍ക്കും സെയില്‍സ് ഏജന്‍സികള്‍ക്കും ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്‌ളാറ്റ്‌ഫോം പ്രതിനിധികള്‍ക്കും സ്വകാര്യമായി സിനിമകള്‍ കാണാനുള്ള സൗകര്യവുമുണ്ടാകും.

Top