രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങൾ.ദക്ഷിണ കൊറിയയിൽ തരംഗമായ സസ്പെൻസ് ത്രില്ലർ ഡോർ ലോക്ക്,സൊളാനസിന്റെ സൗത്ത്,ടോം വാലറിന്റെ ദ കേവ്,1982,ദ ഹോൾട്ട്,ഹവ്വാ മറിയം ആയിഷ,വേർഡിക്റ്റ്,ആദം,ബലൂൺ എന്നീ ചിത്രങ്ങളുടെ പ്രദർശനം ഇന്നുണ്ടാകും.
മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ ഡോർലോക്കിന്റെ മേളയിലെ ഏക പ്രദർശവും ഇന്നാണ്. നിശാഗന്ധിയിലാണ് ഈ ചിത്രത്തിന്റെ പ്രദർശനം. ഏകാകിയായ ക്യുങ് മിന്റെ അപ്പാർട്ട്മെന്റെിൽ ഒരു അപരിചിതൻ നടത്തുന്ന കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലീ ക്വാൺ ആണ് ഈ ഹൊറർ ത്രില്ലറിന്റെ സംവിധായകൻ.
ഫാഹിം ഇർഷാദിന്റെ ആനി മാനി,സെസാർ ഡയസ് സംവിധാനം ചെയ്‌ത അവർ മദേർസ്,യാങ് പിംഗ് ഡാവോയുടെ മൈ ഡിയർ ഫ്രണ്ട് എന്നീ മത്സര ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ദേ സെ നതിങ് സെസ് ദി സെയിം,ഹോസെ മരിയ കബ്രാലിന്റെ ദി പ്രോജക്ഷനിസ്റ്,മൈക്കിൾ ഐഡോവിന്റെ ദ ഹ്യൂമറിസ്റ്റ് , വൃത്താകൃതിയിലുള്ള ചതുരം എന്നീ മത്സരചിത്രങ്ങളുടെ പുനഃ പ്രദർശനവും ഇന്നുണ്ടാകും.
ലോകസിനിമാ വിഭാഗത്തിൽ മുപ്പത്തിയഞ്ചു ചിത്രങ്ങളും,മലയാള സിനിമ ഇന്നിൽ അനുരാജ് മനോഹറിന്റെ ഇഷ്ക്ക്,പ്രിയനന്ദനന്റെ സൈലെൻസർ, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കാർ ഗോസ് ടു, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച്ച,ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്നീ മലയാള ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനുണ്ട്.