തിരുവനന്തപുരം: അന്താരാഷ്ട്ര ചലചിത്ര മേളയില്‍ കലാഭവന്‍മണിയെ ആദരിക്കുന്ന ചടങ്ങിലേയ്ക്ക് കുടംബാംഗങ്ങളെ അവഗണിച്ചെന്ന് ആരോപണം. സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് പരാതിയുമായി രംഗത്തെത്തിയത്. തന്നെയോ മണിയുടെ ഭാര്യയെയോ സംഘാടകര്‍ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നാണ് രാമകൃഷ്ണന്‍ പറഞ്ഞു. നേരത്തെ സംവിധായകന്‍ വിനയനും മണിയെ അവഗണിക്കുന്നതായി പരാതിപ്പെട്ടിരുന്നു.
അതേസമയം മണിയെ അപമാനിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍പ്രതികരിച്ചു. മണി അടക്കം കഴിഞ്ഞ വര്‍ഷം അന്തരിച്ച ചലച്ചിത്ര പ്രവര്‍ത്തകരില്‍ ആരുടെ കുടുംബാംഗങ്ങളെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല. തിരുവനന്തപുരത്തുകാര്‍ തന്നെ ആയിട്ടും ഒ.എന്‍.വിയുടെയോ കാവാലത്തിന്റെയോ കുടുംബാംഗങ്ങളെ ക്ഷണിച്ചിട്ടില്ല. വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ ജിഷ്ണുവിന്റെ പിതാവ് രാഘവനെ ഫോണില്‍ വിളിക്കുകയായിന്നുവെന്നും കമല്‍ പറഞ്ഞു.ചലച്ചിത്ര രംഗത്ത് ഉള്ളതുകൊണ്ടാണ് കല്‍പ്പനയുടെ സഹോദരി ഉര്‍വശിയെ വിളിച്ചത്. ഉര്‍വശി നിര്‍ബന്ധപ്രകാരമാണ് കല്‍പ്പനയുടെ മകള്‍ പങ്കെടുക്കുന്നതെന്നും കമല്‍ പറഞ്ഞു.
കലാഭവന്‍ മണിയുടെ അനുസ്മരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സിനിമയെ ചൊല്ലിയും നേരത്തെ വിവാദം ഉയര്‍ന്നിരുന്നു. മണിയുടെ കരിയറിലെ വഴിത്തിരിവായിരുന്ന വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയ്ക്ക് പകരം ആയിരത്തില്‍ ഒരുവന്‍ ഉള്‍പ്പെടുത്തിയതിനെ ചൊല്ലിയായിരുന്നു പ്രതിഷേധം ഉയര്‍ന്നത്.
കലാഭവന്‍ മണി ഉള്‍പ്പെടെ ചലച്ചിത്രരംഗത്ത് നിന്ന് വിട്ടുപോയ 27 പേരെയാണ് ചടങ്ങില്‍ അനുസ്മരിക്കുന്നത്. ഒ എന്‍ വിയും കാവാലം നാരായണപ്പണിക്കരും കല്‍പ്പന അടുത്തിടെ മരണപ്പെട്ട ചലച്ചിത്രപ്രവര്‍ത്തകന്‍ ശങ്കരന്‍കുട്ടി തുടങ്ങിവയരെ അനുസ്മരിക്കുന്ന ചടങ്ങിന്റെ
ദൈര്‍ഘ്യം ഒരു മണിക്കൂറാണ്. മലയാളി മനസ്സില്‍ ഇടംപിടിച്ച മനുഷ്യസ്‌നേഹിയായ കലാകാരന്‍ എന്ന നിലയില്‍ അക്കാദമി മണിയെക്കുറിച്ചുള്ള സ്മൃതിപുസ്തകവും പുറത്തിറക്കു ന്നുണ്ട്. പിന്‍നിലാവ് എന്ന പേരിലാണ് ചലച്ചിത്ര അക്കാദമി 27 കലാകാരന്മാരെ അനുസ്മരിക്കുന്ന
പരിപാടി ഒരുക്കിയിരിക്കുന്നത്.