ഇഫ്താര്‍ വിരുന്നിന് ലോകനേതാക്കളെ ക്ഷണിച്ച് പലസ്തീനി അഭയാര്‍ഥി ബാലന്‍

ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ വിളിക്കുന്ന പലസ്തീനി അഭയാര്‍ഥി ബാലന്റെ കഥ പറയുന്ന സംഗീത വീഡിയോ വൈറലാകുന്നു. സൈന്‍ റമദാന്‍ 2018 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍, ഉത്തരകൊറിയ നേതാവ് കിം ജോങ് ഉന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ തുടങ്ങിയ ലോക നേതാക്കളെ ഇഫ്താര്‍ വിരുന്നിന് ക്ഷണിക്കുന്ന കുട്ടി ആണ് മ്യൂസിക് വീഡിയോയിലെ കേന്ദ്രകഥാപാത്രം. തന്റെ രാജ്യമായ ഫലസ്തീന്‍ നേരിടുന്ന നിലനില്‍പ് ഭീഷണിയും ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ലോകനേതാക്കള്‍ക്ക് മുന്‍പില്‍ വിവരിക്കുന്നതു പോലെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന ലോകക്രമത്തെ കൂടി ഈ കലാസൃഷ്ടി ചോദ്യം ചെയ്യുന്നുണ്ട്. ഹെബ മെഷാരിയുടെതാണ് വരികള്‍. സമീര്‍ അബൂദ് ആണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. വീഡിയോയുടെ അവസാനം തങ്ങളുടെ ഇഫ്താര്‍ പലസ്തീന്റെ തലസ്ഥാനമായ ജെറുസലേമിലായിരിക്കും എന്ന് കുട്ടി ട്രംപിനോട് വെളിപ്പെടുത്തുന്നുണ്ട്. അറബ് ലോക നേതാക്കളുടെ കൈപിടിച്ച് അല്‍ അഖ്‌സ പള്ളിയിലേക്ക് നടന്നുനീങ്ങുന്ന കുട്ടിയിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്. ബുധനാഴ്ച പുറത്തിറങ്ങിയ സംഗീത വീഡിയോ രണ്ട് ദിവസം കൊണ്ട് 20 ലക്ഷത്തോളം പേരാണ് കണ്ടത്.

Top