തിരുവനന്തപുരം: പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജീഷ്ണുവിന്റെ അമ്മയെ കാണാനെത്തിയ ഐജിയ്ക്കുനേരെ കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോള്‍ ഐജിയുടെ വിരട്ടല്‍. ഐജി മനോജ് എബ്രഹാമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ കലീപൂണ്ട് പൊട്ടിത്തെറിച്ചത്.
ഐജിയെ ആശുപത്രി കവാടത്തിന് മുന്നില്‍ തടഞ്ഞ പ്രവര്‍ത്തകരോട് കണ്ണുരുട്ടി കൈ ചുണ്ടില്‍ വച്ചുകൊണ്ടാണ് മിണ്ടിപ്പോകരുതെന്ന് ഐജി ആക്രോശിച്ചത്. ഇതോടൊപ്പം പ്രവര്‍ത്തകരെ പിടിച്ച് പിന്നോട്ട് തള്ളാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
കെ.എസ്.യു. ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്. പോലീസിന്റെ നടപടി നിയമപരമായിട്ടാണെന്നും എന്നാല്‍ പോലീസ് ആസ്ഥാനത്തേയ്ക്ക് ജാഥ അനുവദിക്കില്ലെന്നും ഐജി പറഞ്ഞു. ഡിജിപി യെ എല്ലാവര്‍ക്കും കാണാനുള്ള അനുവാദമുണ്ട്.
അതേസമയം ജിഷ്ണുവിന്റെ മരണത്തിനെ സംബന്ധിച്ച നിയമനടപടികളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ അത് തന്റെ നിയമപരിധിയില്‍ വരുന്നതല്ലെന്ന് ഐജി തുറന്നടിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഐജി മനോജ് എബ്രാഹം കുട്ടിച്ചേര്‍ത്തു.