ഇഗ്നിസ് ‘ സുസുക്കി’എന്തിനും ഏതിനും ഫോണിനെ ആശ്രയിക്കുന്ന പുതുതലമുറയ്ക്കു പറ്റിയ വാഹനം.

ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ്
ഇഗ്നിസിനെ സുസുക്കി ഉപമിക്കുന്നത് സ്മാര്‍ട്ട് ഫോണിനോടാണ്. ചക്രങ്ങളുള്ള സ്മാര്‍ട്ട് ഫോണ്‍. എന്തിനും ഏതിനും ഫോണിനെ ആശ്രയിക്കുന്ന പുതുതലമുറയ്ക്കു പറ്റിയ വാഹനം. മെഴ്സെഡിസ് കാറുകളില്‍ മാത്രം കണ്ടിട്ടുള്ള ടാബ്ലറ്റിനു സമാനമായ ഡാഷ്ബോര്‍ഡ് കണ്‍സോള്‍ ഈ സ്മാര്‍ട്ട് ഫോണ്‍ ബന്ധം അന്വര്‍ത്ഥമാക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടൊ, ആപ്പിള്‍ കാര്‍ പ്ലേ, മിറര്‍ ലിങ്ക് തുടങ്ങിയ സംവിധാനങ്ങള്‍ ഏതു സ്മാര്‍ട്ട് ഫോണുമായി ഞൊടിയിടയില്‍ ബന്ധം സ്ഥാപിച്ച് ഇഗ്നിസിനെ സ്മാര്‍ട്ടാക്കുകയും ചെയ്യും.

റെട്രോ ലുക്ക്സ്: എണ്‍പതുകളിലെയോ അതിലും പഴയ കാലത്തെയോ രൂപകല്‍പനയോടുള്ള സാദൃശ്യം യാദൃശ്ചികമല്ല. കാറുകള്‍ കുടുതല്‍ മിടുക്കരായ കാലത്തിന്റെ സ്മാരകമായി ഒരു രൂപം കൊടുത്തതാണ്. എന്തായാലും ഇഗ്നിസിന് ഈ രൂപം ക്ലാസിക് ഭംഗിയല്ല യുവത്വമാണ് നല്‍കുന്നത്. ഉറപ്പും ശക്തിയും തോന്നിക്കുന്നതിനു മുഖ്യകാരണങ്ങള്‍ ഇവയൊക്കെ. സിംഗിള്‍ ഫ്രേം ഗ്രില്‍, ചതുര വടിവുള്ള എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ് ലാംപ്, ആവശ്യത്തിനു മാത്രമുള്ള ക്രോമിന്റെ ഉപയോഗം, വലിയ വീല്‍ ആര്‍ച്ചുകള്‍. കറുത്ത അലോയ് വീലുകള്‍ മറ്റധികം കാറുകളില്‍ കാണില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതുമ തന്നെ പുതുമ:ഉള്ളിലും ഇതേ റാഡിക്കല്‍ രൂപഗുണം പിന്തുടരുന്നു. കറുപ്പും എവെറിയും ചേര്‍ന്ന ഫിനിഷ്. ടാബ്ലറ്റിനു സമമായ സെന്‍ട്രല്‍ ണ്‍സോളിലാണ് മാപ്പും ഓഡിയോ സിസ്റ്റവും റിവേഴ്സ് ക്യാമറയുമൊക്കെ. കോക് പിറ്റ് സ്റ്റൈലിങ്ങിലുള്ള സ്വിച്ചുകളും എ സി പാനലും. ബോഡി നിറം തന്നെ ഉള്‍ ഹാന്‍ഡില്‍ ബാറിനും മറ്റു ചില ഘടകള്‍ക്കും നല്‍കിയതും പുതുമ.

പന്തുകളിക്കാന്‍ ഇടം: വലിയ ക്യാബിന്‍. അത്യാവശ്യത്തിനു സ്ഥല സൗകര്യമുണ്ട്. ഉയര്‍ന്ന നില്‍പ് പ്രവേശനം അനായാസമാക്കും. ധാരാളം കുഷനിങ്ങുള്ള സീറ്റുകള്‍ സുഖകരമായ ഇരിപ്പ് നല്‍കുന്നു.265 ലീറ്റര്‍ ബൂട്ട്. 60—40 സ്പ്ലിറ്റ് സീറ്റ്. എന്നാല്‍ നഗര ഉപയോഗങ്ങള്‍ക്കു പറ്റിയ ഒതുക്കവും ഹാന്‍ഡ്ലിങ്ങും.ഡിവൈസ് ഫ്രണ്ട്‌ലി.ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകള്‍ക്ക് അനായാസം പെയര്‍ ചെയ്യനാവുന്ന സംവിധാനങ്ങള്‍. വോയിസ് കമാന്‍ഡുകള്‍ ഇഗ് നിസ് അനുസരിക്കും. ഓഡിയോ പ്ലേയറിനു പുറമെ ഗൂഗിള്‍മാപ്പും കോളുകളും മെസേജിങ്ങും അടക്കമുള്ള ഫോണ്‍ സംവിധാനങ്ങളുമൊക്കെ ഈ ടച് സ്ക്രീന്‍ സിസ്റ്റത്തില്‍ അനായാസമാണ്.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല:എല്ലാ മോഡലിനും രണ്ട് എയര്‍ ബാഗ്, എ ബി എസ്, ഇ ബി ഡി സൗകര്യം. ഭാവികൂടി പരിഗണിച്ചാണ് ഇഗ് നിസിലെ സുരക്ഷാ ഏര്‍പ്പാടുകള്‍. രൂപകല്‍പനാ തലത്തിലുള്ള സുരക്ഷാ പരിഗണനകള്‍ ഏറ്റവും സുരക്ഷയുള്ള ചെറുകാറായി ഇഗ് നിസിനെ ഉയര്‍ത്തുന്നു.

ഓട്ടൊ ഷിഫ്റ്റ്: ഡീസലിലും പെട്രോളിലും ഓട്ടൊ ഷിഫ്റ്റ് ഗീയര്‍ ലഭിക്കും. സുഖകരമായ ഡ്രൈവിങ്. ഈ സംവിധാനം മറ്റേതു കാറുകളിലുള്ളതിലും മിക‘ച്ച രീതിയില്‍ ഇഗ്നിസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണ ഓട്ടമാറ്റിക് കാറുകളോടു പ്രവര്‍ത്തനത്തില്‍ കിടപിടിക്കും ഈ മാനുവല്‍ ഓട്ടമാറ്റിക്. ഈ വിഭാഗത്തില്‍ ഡീസല്‍ ഓട്ടമാറ്റിക് കാറുകള്‍ വേറെയില്ല എന്നതും ശ്രദ്ധേയം.
ഫണ്‍ ഡ്രൈവ്: ഡീസലായാലും പെട്രോളായാലും ഓടിക്കാന്‍ നല്ല സുഖം. ആയാസ രഹിതം. മിക‘ച്ച മാനുവബിലിറ്റി. ഒന്നാന്തരം നിയന്ത്രണം. 160 കിലോമീറ്റര്‍ വരെ വേഗമെടുത്തു നോക്കിയിട്ടും ഇഗ്നിസ് പതറിയില്ല. വലുപ്പക്കുറവ് പാര്‍ക്കിങ്ങിനു മാത്രമല്ല തിരക്കിലൂടെയുള്ള ഡ്രൈവിങ്ങിനും കൊള്ളാം.

മൈലേജ് വീരന്‍: 1.3 ലീറ്റര്‍ 55.2 കിലോവാട്ട് എന്‍ജിന് 26.80 കി മി മൈലേജാണെങ്കില്‍ഡ 1.2 ലീറ്റര്‍ 61 കിലോവാട്ട് പെട്രോളിന് 20.89 കി മി വരെ ഒരു ലീറ്ററില്‍ കിട്ടും.വേഷം മാറ്റാം: ഉടമയുടെ ഇഷ്ടവേഷം ഇഗ്നിസിന് നല്‍കാം.റൂഫിനു പ്രത്യേക ഭംഗി നല്‍കുന്ന റൂഫ് റാപ്പുകള്‍, വിങ് മിററിനു വ്യത്യസ്ത നിറങ്ങള്‍, സ്പോയ്ലര്‍, ഫോഗ് ലാംപ് ഗാര്‍നിഷ്, സ്കിഡ് പ്ലേറ്റുകള്‍ തുടങ്ങി ഒട്ടനവധി ആക്സസറികള്‍ കൊണ്ട് കാറിനെ കസ്റ്റസൈസ് ചെയ്യാം.

വിധി: കണ്ടു ശീലിയച്ച സ്ഥിരം ശൈലിയിലുള്ള വാഹനങ്ങളുടെ ഇടയില്‍ വ്യത്യസ്തനാണ് ഇഗ്നിസ്. യുവത്വം തുളുമ്പുന്ന ഈ വാഹനം വിപണിയില്‍ തരംഗമാവുമെന്ന് പ്രതീക്ഷിക്കാം. വില:പെട്രോളിന് 4.75 ലക്ഷം മുതല്‍ 6.89 ലക്ഷം വരെ പെട്രോള്‍ ഒട്ടമാറ്റിക്ക് 5.92 ലക്ഷം മുതല്‍ 6.49 ലക്ഷം വരെ. ഡീസലിന് 6.58 ലക്ഷം മുതല്‍ 8.01 ലക്ഷം വരെ. ഡീസല്‍ ഓട്ടോമാറ്റിക്കിന് 7.14 ലക്ഷം മുതല്‍ 7.67 ലക്ഷം വരെ.

Top