ഐഎല്‍ഇടിഎസില്‍ വ്യാജന്മാര്‍:നിരവധി നേഴ്​സുമാര്‍ പിടിക്കപ്പെടും ,ജോലി പോകും

കൊച്ചി :വ്യാജ ഐഎല്‍ടിഎസ് സര്-ട്ടിഫിക്കറ്റുകളിലൂടെ വിദേശ രാജ്യത്ത് ജോലിക്ക് എത്തിയ നേഴ്സുമാര്‍ പിടിയിലാവും . ഐഎല്‍ടിഎസില്‍ വ്യാജന്മാര്‍ വ്യാപകമായി കടന്നുകൂടിയതായി കണ്ടെത്തിയിട്ടുണ്ട്. നേഴ്‌സിംഗ് പഠനത്തിന് ശേഷം യുഎസ്എ, യുകെ, ജര്‍മനി, അയര്‍ലണ്ട്,ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ആശുപത്രികളില്‍ ജോലി ലഭിക്കണമെങ്കില്‍ ഐഎല്‍ഇടിഎസ് പരീക്ഷ പാസാകണം. ഈ അവസരം മുതലെടുത്താണ് അനധികൃത ഐഎല്‍ഇടിഎസ് പരിശീലനപരീക്ഷ സ്ഥാപനങ്ങള്‍ വ്യാപകമായത്.

ഒരു വര്‍ഷമായി മംഗളുരു, ബെംഗളുരു, മുംബൈ, ചെന്നൈ, ദല്‍ഹി എന്നിവിടങ്ങളിലെ ഐഎല്‍ഇടിഎസ് പരീക്ഷാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ക്കശമാക്കി. ഇതോടെ വന്‍തുക നല്‍കി വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തിയവര്‍ ജോലി നഷ്ടപ്പെട്ട്, കേസില്‍പ്പെടുന്ന അവസ്ഥയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ അല്ലാതെ പ്രവര്‍ത്തിക്കുന്ന ഐഎല്‍ഇടിഎസ്, എംഒഎച്ച് സ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ കൊടുത്തിരിക്കുന്നവര്‍ വിദേശമന്ത്രാലയത്തിന്റെ ഇടപെടലോടെയാണ് തങ്ങള്‍ തട്ടിപ്പില്‍ വീണത് തിരിച്ചറിഞ്ഞത്. ഇത്തരം സ്ഥാപനങ്ങളില്‍ രേഖകള്‍ ഒന്നുമില്ലാതെ പണം നല്‍കിയവരാണ് കൂടുതലും.nurse
ജോലി ശരിയാക്കാമെന്നു പറഞ്ഞ് പതിനഞ്ച് മുതല്‍ ഇരുപത് ലക്ഷം രൂപ വരെ വിവിധ തലങ്ങളില്‍ ഈടാക്കുകയാണ് എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ചില ഐഎല്‍ഇടിഎസ് നടത്തിപ്പ് സ്ഥാപനങ്ങള്‍ രണ്ടര മുതല്‍ മൂന്ന് ലക്ഷം വരെയാണ് പരീക്ഷ പാസാക്കി കൊടുക്കുന്നതിന്റെ ഫീസ്. വിസ, ഓഫര്‍ ലെറ്റര്‍, എന്നിവ കിട്ടിയാല്‍ പറഞ്ഞ ബാക്കി തുക നല്‍കണം.
വിവിധ വിദേശ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രാലയങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ എഴുത്ത് പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ വ്യാജരേഖയുമായി കടന്നുകൂടിയത് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ പരീക്ഷ നടത്തിയ കേരളത്തിലെ 20 സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താന്‍ ബന്ധപ്പെട്ട വിദേശ മന്ത്രാലയങ്ങള്‍ ഇന്ത്യന്‍ എംബസിവഴി ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ്.

Top