കൊച്ചി: സോഷ്യല്‍ മീഡിയ പലതവണ കാവ്യാമാധന്‍ ദീലീപ് വിവാഹം നടത്തിയെങ്കിലും അതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഇരുവരും ഉയര്‍ത്തിയത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസില്‍ ഇരുവരും പരാതിയും നല്‍കിയിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് കൊണ്ടാണ് ഇപ്പോള്‍ താരജോഡികള്‍ വിവാഹിതരായിരിക്കുന്നത്. ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതോടെയാണ് ഗോസിപ്പുകള്‍ കൂടുതലയാത്. എന്നാല്‍ ഇവരുടെ പ്രണയം വിവാഹത്തിലേയ്ക്ക് നീങ്ങുന്നതിന് മകള്‍ മീനാക്ഷിയുടെ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ മീനാക്ഷിയുടെ അനുവാദം ലഭിച്ചതോടെ വിവാഹം പെട്ടെന്ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
നടി മഞ്ജുവാര്യരെ 1998 ഒക്ടോബര്‍ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്. 2009 ഫെബ്രുവരിയില്‍ മറുനാടന്‍ മലയാളിയായ നിശാല്‍ ചന്ദ്രയുമായി വിവാഹം കഴിച്ച കാവ്യ തൊട്ടുപിന്നാലെ തന്നെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും 2011 ല്‍ വിവാഹമോചനം നേടുകയൂം ചെയ്തിരുന്നു. ഇതിന് കാരണവും ദിലീപും കാവ്യയും തമ്മിലെ പ്രണയമാണെന്നും അഭ്യൂഹങ്ങള്‍ നിറഞ്ഞു.
വനിതയുടെ ഓണപ്പതിപ്പിലെ അഭിമുഖത്തില്‍ ദിലീപും കാവ്യയും ഒന്നിച്ചെത്തി. ചിലതെല്ലാം തുറന്നു പറയുകയും ചെയ്തു. മകളുടെ സമ്മതമുണ്ടെങ്കില്‍ മാത്രം കല്ല്യാണമെന്നായിരുന്നു ദിലീപ് വനിതയിലൂടെ പരോക്ഷമായി പ്രഖ്യാപിച്ചത്. ഈ അഭിമുഖത്തിലൂടെ അച്ഛന്റെ മനസ്സ് മനസ്സിലാക്കിയ മീനാക്ഷിയും സമ്മതം മൂളിയത്. അങ്ങനെ ദിലീപും കാവ്യയും വിവാഹ വേദിയിലുമെത്തി.
ഞങ്ങളില്‍ ഒരാളുടെ വിവാഹം കഴിയും വരെ ഈ പ്രചരണം തുടരുമെന്നായിരുന്നു വനിതയില്‍ ദിലീപ് പ്രതികരിച്ചത്. എന്നാല്‍ ആരാധകര്‍ക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും ദിലീപ് നല്‍കിയില്ല. മകള്‍ മീനൂട്ടിയും യെസ് പറഞ്ഞാലോ എന്ന വനിതാ ലേഖകന്റെ ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നായിരുന്നു നടന്റെ മറുപടി. അതാണ് ഇപ്പോള്‍ സംഭവിച്ചത്. ഓണവുമായി ബന്ധപ്പെട്ട് വനിതയില്‍ വന്ന പ്രത്യേക ദിലീപ്കാവ്യ കൂടിച്ചേരലും അഭിമുഖവും വിവാഹ ഗോസിപ്പുകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിരുന്നു. ഈ അഭിമുഖത്തില്‍ പരസ്പരം വിവാഹം കഴിക്കില്ലെന്ന് ഇരുവരും പറഞ്ഞിരുന്നില്ല. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന് മാത്രമാണ് അഭിമുഖം വിശദീകരിച്ചിരുന്നത്. ഗോസിപ്പുകളൊന്നുമല്ല എന്റെ ജീവിതം തകര്‍ത്തത്. അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളുമുണ്ടെന്ന് അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു. അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ പലരും കുഴപ്പത്തിലാകും. അതിനെകുറിച്ച് ഇനി പറയേണ്ട. ഇക്കാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂവെന്ന് ദിലീപ് വിശദീകരിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ എല്ലാ മാസവും ദിലീപ്കാവ്യ വിവാഹ വാര്‍ത്ത വരുന്നുണ്ടല്ലോ? എന്ന വനിതയുടെ ചോദ്യത്തിന് ഞങ്ങളില്‍ ഒരാള്‍ കല്യാണം കഴിക്കും വരെ അത് തുടരും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്റെ കുടുംബ ജീവിതം ഇല്ലാതാക്കാന്‍ പലതും പറഞ്ഞു നടന്നു. അതില്ലാതായപ്പോള്‍ ഇപ്പോള്‍ കല്ല്യാണം കഴിപ്പിക്കാനായി ശ്രമം. ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം എന്ന് അറിയില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് കേള്‍ക്കുമ്പോഴേ വീട്ടിലേക്ക് അഭിനന്ദനം അറിയിച്ച് ഫോണ്‍ എത്തുമെന്ന് കാവ്യ പറയുന്നു. മറപടി പറഞ്ഞ് കഷ്ടപ്പെടുന്ന അച്ഛന്റേയും അമ്മയുടേയും കാര്യമാണ് കഷ്ടമെന്ന് കാവ്യയും പറഞ്ഞു വച്ചു. ആരാധകര്‍ക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് പ്രേക്ഷകര്‍ക്ക് ഇതൊന്നും വിഷയമല്ലെന്നാണ് ദിലീപ് പറഞ്ഞ് തുടങ്ങുന്നത്. പടം നന്നായാല്‍ അവര്‍ സിനിമ കാണാന്‍ കയറുമെന്നും പറയുന്നു.
ഒരു പാട് വേറെ കാര്യങ്ങള്‍ തന്റെ മുന്നിലുണ്ട്. അച്ഛന്റെ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പറയുന്നു. അവസാന ഭാഗത്ത് ഇങ്ങനെയും പറയുന്നു. പിന്നെ വീടുകളില്‍ സാധാരണ കല്ല്യാണ ാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനിക്കുന്നതും അച്ഛനോടും അമ്മയോടും ചോദിച്ചിട്ടാണ് എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനുട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. മീനൂട്ടിയുടെ മുന്നില്‍ ഞാനൊരു കൊച്ചു കുട്ടിയാണ്ഇങ്ങനെയാണെന്നും ദിപീല് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ തന്നെയാണ് മീനാക്ഷിയെ വിവാഹത്തിന് സമ്മതം മൂളിപ്പിക്കാന്‍ കാരണമായതും.