മുംബൈ: ഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്കായി ലോകത്തെ ഏറ്റവും കൂടിയ ഭരമുള്ള യുവതിയെ ഇന്ത്യയിലെത്തിച്ചു. അഞ്ഞൂറ് കിലോയുള്ള ഈജിപ്ത് സ്വദേശി ഇമാന്‍ അഹമ്മദിനെ (36) നെയാണ് കഴിഞ്ഞ ദിവസം മുംബെയില്‍ കൊണ്ടുവന്നത്.
പ്രത്യേകം സജ്ജീകരിച്ച വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ നാലിനാണു മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചത്. വിമാനത്തില്‍നിന്ന് ക്രെയിനിലാണു പ്രത്യേകം കിടക്കകളോടെ തയാറാക്കിയ ട്രക്കിലേക്കു മാറ്റിയത്.
ദക്ഷിണ മുംബൈയിലെ സൈഫി ആശുപത്രിയിലെ ബരിയാട്രിക് സര്‍ജനായ ഡോ. മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലാണു ശസ്ത്രക്രിയ.25 വര്‍ഷമായി കിടപ്പിലായ യുവതിക്ക് സാധാരണ ജീവിതമെന്ന സ്വപ്നം പോലും അസ്തമിച്ചിരിക്കെയാണ് സൗജന്യ ചികില്‍സാ വാഗ്ദാനവുമായി സൈഫി ആശുപത്രി അധികൃതര്‍ എത്തിയത്. പരിശോധനകള്‍ക്കു ശേഷം ആരോഗ്യാവസ്ഥ അനുസരിച്ചായിരിക്കും ശസ്ത്രക്രിയാ തീയതി നിശ്ചയിക്കുക.
കയ്‌റോയില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് 500 കിലോഗ്രാമിലേറെ ഭാരമുള്ള ഇമാനെ കൊണ്ടുവന്നത്. രാവിലെ ആറുമണിക്കെത്തിയ വിമാനത്തില്‍നിന്ന് അവരെ ക്രെയിനുപയോഗിച്ച് ആംബുലന്‍സിലേക്കുമാറ്റി. ചര്‍ണിറോഡിലെ ആശുപത്രിയിലേക്ക് ഇമാനെ കയറ്റിയതും ക്രെയിനുപയോഗിച്ചാണ്. ഇവര്‍ക്കുവേണ്ടി ആശുപത്രിക്കുസമീപം താത്കാലിക കെട്ടിടവും പ്രത്യേകം കിടക്കയും പണിതിട്ടുണ്ട്.
ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫാസല്‍ ലക്ഡവാലയുടെ നേതൃത്വത്തിലാണ് ഇമാനെ ചികിത്സിക്കുന്നത്. 25 വര്‍ഷമായി പുറത്തിറങ്ങിയിട്ടില്ലാത്ത ഇമാനെ വിമാനയാത്രയ്ക്ക് സജ്ജമാക്കാനായി ഒരുമാസം മുമ്പുതന്നെ ഡോക്ടര്‍മാരുടെ സംഘം കയ്‌റോയിലെത്തിയിരുന്നു. ആറുമാസമെങ്കിലും ഇമാന്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് കരുതുന്നത്. മുപ്പത്തിയാറുകാരിയായ ഇമാന് രണ്ടുശസ്ത്രക്രിയകളും തുടര്‍ചികിത്സയും വേണ്ടിവരും.
രണ്ടുമൂന്നുദിവസം ഇമാന്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അതിനുശേഷമേ ചികിത്സ തുടങ്ങുകയുള്ളൂ. 200 കിലോഗ്രാമിലേറെ ഭാരമുള്ള 53 പേരെ ഇതുവരെ ലക്ഡവാല ചികിത്സിച്ചിട്ടുണ്ട്.