പൊള്ളാച്ചി: തൃശൂർ, ആലുവ സ്വദേശികൾ പൊള്ളാച്ചിയിൽ നടത്തിയ അനാശാസ്യ കേന്ദ്രം പിടികൂടി.കേന്ദ്ര നടത്തിപ്പുകാരന്‍ നവീന്‍ (33), ആലുവ സ്വദേശി സനു (24), വൈക്കം സ്വദേശി സമ്പത്ത് (25), തൃശ്ശൂര്‍ സ്വദേശി ജിനോസ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഇവിടെ ശരീരവില്പനക്കെത്തിയ പെൺകുട്ടികളും പിടിയിലായി. ബാംഗ്ളൂരിൽ നിന്നും എത്തിയ മലയാളികളായ പെൺകുട്ടികളേ പോലീസ് പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. 2 പെൺകുട്ടികളാണ് പിടിയിലായത്. ഇവരേ അറസ്റ്റിൽ നിന്നും ഒഴിവാക്കിയതായും അറിയുന്നു.
പൊള്ളാച്ചി മഹാലിംഗപുരത്ത് എല്‍.ഐ.ജി. കോളനിയില്‍ ആയുര്‍വേദ വെല്‍നസ് സെന്റര്‍ എന്ന പേരില്‍ പ്രതികൾ കേരളത്തിൽ നിന്നും എത്തി ലൈംഗീക വ്യാപാര ബിസിനസ് നടത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. മാസം 17000 രൂപക്ക് 4 മുറികൾ ഉള്ള ഒരു വീട് ഇതിനായി അടൂര്‍ സ്വദേശി നവീന്‍ വാടകയ്ക്ക് എടുത്തു. തുടർന്ന് കേരളത്തിൽ നിന്നും, ബാംഗ്ളൂർ, ആന്ധ്ര, ബംഗാൾ എന്നിവിടങ്ങളിൽ നിന്നും പെൺകുട്ടികളേ കേന്ദ്രത്തിൽ ആവശ്യക്കാർക്കായി എത്തിച്ച് പാർപ്പിച്ചിരുന്നു. കസ്റ്റമർമാരിൽ നിന്നും ചോർന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡി.എസ്.പി. കൃഷ്ണമൂര്‍ത്തിയുടെ ഉത്തരവനുസരിച്ച് മഹാലിംഗപുരം പോലീസ് കേന്ദ്രത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു. പ്രതികളേ കോടതി റിമാന്റ് ചെയ്തു.