ഓൺലൈൻ പെൺവാണിഭസംഘം സംസ്ഥാനത്ത് സജീവമെന്ന് റിപ്പോർട്ട്. ലെക്കാൻഡോ വഴി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പെൺവണിഭക്കാർ സജീവമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. എന്നാൽ സൈറ്റിന് പിന്നിൽ ആരെന്ന് കണ്ടെത്താനാകാതെ പോലീസ് നട്ടം തിരിയുകയാണ്. യുവാക്കളുടെ ഫോൺ നമ്പറുകൾ തിരഞ്ഞ് പിടിച്ച് സർവ്വീസ് മെസേജുകളുടെ രൂപത്തിൽ നിരവധി മെസേജുകൾ എത്തുന്നുണ്ട്. ആവശ്യക്കാരന്റെ ലൊക്കേഷൻ അനുസരിച്ച് സ്ത്രീകളെ എത്തിച്ചുകൊടുക്കാൻ പറ്റുന്ന തരത്തിൽ വലിയ ശൃംഖലയായി മാറിയിരിക്കുകയാണ് ലൊക്കാൻഡോ. സംസ്ഥാനത്തിൽ നിന്നുള്ളവരെയും ഒപ്പം മലേഷ്യ സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങലിൽ നിന്നുള്ളവരെ സപ്ലൈ ചെയ്യുന്ന തരത്തിലുള്ള വിപുലമായ സജീകരണങ്ങളാണ് സംഘത്തിനുള്ളത്. സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നത് ഉന്നതങ്ങളിൽ ബന്ധമുളള്ള വമ്പൻമാരാണെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ വിവരങ്ങൾ ഒന്നും തന്നെ പോലീസിന് കഴിഞ്ഞിട്ടില്ല. ഉത്തരേന്ത്യൻ സ്ത്രീകളാണ് ലൊക്കാൻഡോയുടെ പ്രധാന ആകർഷണം. സംഘത്തിൽ കോളേജ് വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഷാഡോ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഒരു തുമ്പുപോലും കണ്ടെത്താൻ സാധിക്കുന്നില്ല. പോലീസ് വലയിൽ അകപ്പെടുന്നവരെവല്ലാം സംഘത്തിന്റെ അവസാന കണ്ണികളാകുന്നതിനാൽ വിവരങ്ങളൊന്നും പോലീസിന് ലഭിക്കാറില്ല. ആലുവയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ പെൺവാണിഭ സംഘത്തിന് ലൊക്കാൻഡോയുമായി ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തലുകൾ.
ഭാര്യാഭർത്താക്കന്മാരെന്ന വ്യാജേന നടത്തിപ്പുകാരനും സംഘത്തിലെ പെൺകുട്ടിയും ചേർന്ന് ഫ്ലാറ്റ് തരപ്പെടുത്തിയാണ് പ്രവർത്തനം തുടങ്ങുന്നതെന്ന് പോലീസ് പറയുന്നു. ഫ്ലാറ്റിൽ താമസിച്ച് വഴികളും സ്ഥലവും മനസിലാക്കിയ ശേഷമാണ് പെൺകുട്ടികളെ എത്തിക്കുന്നത്. ആവശ്യപ്രകാരം വിവിധ സ്ഥലങ്ങളിലെ ഏജന്റുമാർ ടൂറിസ്റ്റ് ബസുകളിൽ പെൺകുട്ടികളെ കയറ്റി അയക്കും. ഇവരെ ഫ്ലാറ്റിൽ പാർപ്പിച്ചാണ് പ്രവർത്തനം നടത്തുന്നത്. വാട്സ്ആപ്പ് വഴി ഫോട്ടോ അയച്ചുകൊടുത്താണ് പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നത്. ശേഷം ഫ്ലാറ്റിന് പുറത്ത് വച്ച് ഡീൽ ഉറപ്പിക്കും. എന്നിട്ട് മാത്രമേ ഫ്ലാറ്റിലേക്ക് ഇടപാടുകാർക്ക് പ്രവേശനമുള്ളൂ.
ഇടപാടുകാർക്കായി മദ്യസൽക്കാരവും ഫ്ലാറ്റിൽ ഉണ്ടാകും. ആറുമാസം കൂടുമ്പോൾ ഫ്ലാറ്റ് മാറി കൊണ്ടിരിക്കുമെന്നും പോലീസ് പറയുന്നു. വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാർ വരെ സംഘത്തിന്റെ ഭാഗമാണ്. പരസ്യത്തിലെ ഫോൺ നമ്പറുകളും മറികൊണ്ടേയിരിക്കും. തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങലിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ യുവതികൾ പെൺവാണിഭ സംഘങ്ങളുമായി ബന്ധപ്പെടുന്നതായി വിവരമുണ്ടെന്നും പോലീസ് പറയുന്നു. പോക്കറ്റ് മണി കണ്ടെത്തുന്നതിനാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്.