യൂറോപ്യന്‍ യൂണിയനെ രക്ഷിക്കാന്‍ അധികൃതര്‍ ബ്രസ്സല്‍സില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടത്തുമ്പോള്‍, ജര്‍മനിയില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഇതിലൊന്നുമായിരുന്നില്ല താത്പര്യം. ടോയ്‌ലറ്റില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ജര്‍മന്‍ നയതന്ത്ര പ്രതിനിധികളെ സുരക്ഷാ ജീവനക്കാര്‍ കൈയോടെ പൊക്കി.
ഉച്ചകോടിക്കെത്തിയ സ്ലോവേനിയന്‍ പ്രതിനിധികളാണ് ഈ കാഴ്ച ആദ്യംകണ്ടത്. സമ്മേളനത്തിനെത്തിയ ട്രാന്‍സ്‌ലേറ്റര്‍മാരും മറ്റും താമസിച്ചിരുന്നത് ഇവിടെയാണ്. പൂട്ടിക്കിടന്ന ക്യുബിക്കിളിനുള്ളിലെ ടോയ്‌ലറ്റിലായിരുന്നു ഇരുവരും. ജര്‍മനിയില്‍നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ഇവരെന്ന് പിന്നീട് വ്യക്തമാകി.
അതിനിടെ, യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകേണ്ട സാഹചര്യം ബ്രിട്ടനുണ്ടാകില്ലെന്ന സൂചനകള്‍ ഡേവിഡ് കാമറോണ്‍ നല്‍കി. ബ്രിട്ടന് യൂണിയനില്‍ പ്രത്യേക പദവി താന്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാനുള്ള ഹിതപരിശോധനയുടെ തീയതി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മിക്കവാറും ജൂണ്‍ 23നായിരിക്കും ഹിതപരിശോധന നടക്കുക.