നമ്പർ തെറ്റി: ഐഎംഒ വീഡിയോ കോൾ വീട്ടമ്മയെ ചതിച്ചു; നഗ്നവീഡിയോ ലഭിച്ചത് അയൽവാസിക്ക്

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: ബാത്ത്‌റൂമിൽ നഗ്നയായി നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിനെ ഐഎംഒ വഴി വീഡിയോ ചാറ്റിനു ക്ഷണിച്ച ഭാര്യയ്ക്കു നമ്പർ തെറ്റി. വീഡിയോ കോൾ പോയത് അയൽവാസിക്ക്. വീഡിയോ റെക്കോർഡ് ചെയ്തു സൂക്ഷിച്ച അയൽവാസി ബ്ലാക്ക് മെയിലിങ്ങിനു ശ്രമിച്ചതോടെ വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു.
കേരള തമിഴ്‌നാട് അതിർത്തിയിലെ നഗരത്തിലായിരുന്നു സംഭവം. വിദേശത്ത് എൻജിനീയറായ ഭർത്താവും ഭാര്യയും തമ്മിൽ ഐഎംഒ വഴി നഗ്ന ചിത്രങ്ങളും വീഡിയോയും കൈമാറുന്നതു പതിവായിരുന്നു. ഭാര്യ ബാത്ത് റൂമിൽ കുളിക്കാനും മറ്റും കയറുമ്പോഴായിരുന്നു വീഡിയോ ചാറ്റിൽ ഇരുവരും സ്വകാര്യത പങ്ക് വച്ചിരുന്നത്. ബാത്ത് റൂമിലെ ഭിത്തിയിൽ മൊബൈൽ ഫോൺ വച്ച ശേഷം സ്വകാര്യ നിമിഷങ്ങൾ ഭർത്താവിനെ കാണിക്കുകയായിരുന്നു ഇവരുടെ പതിവ്.
കഴിഞ്ഞ ദിവസം പതിവു പോലെ ഇവർ ബാത്ത് റൂമിൽ കയറിയ ശേഷം ഐഎംഒ ഓൺചെയ്തു ഭർത്താവിനെ വിളിച്ചു. ഇതിനിടെ നമ്പർ തെറ്റി കോൾ അയൽവാസിയ്ക്കു പോകുകയായിരുന്നു. ഈ കോൾ അറ്റൻഡ് ചെയ്ത അയൽവാസി കണ്ടത് യുവതിയുടെ നഗ്നവീഡിയോ ആണ്. എതിർവശത്ത് ഭർത്താവാണെന്ന ധാരണയിൽ സ്ത്രീ സ്വകാര്യ നിമിഷങ്ങൾ പകർന്നു നൽകുകയും ചെയ്തു. എന്നാൽ, പിറ്റേന്നാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. വീട്ടമ്മയുടെ വീഡിയോ ഫോണിൽ സേവ് ചെയ്ത അയൽവാസി ഇതു കാട്ടി ഇവരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. തന്റെ ഇംഗിതങ്ങൾക്കു വഴങ്ങണമെന്ന ആവശ്യമായിരുന്നു ഇവർ ഉയർത്തിയിരുന്നത്. ശല്യം രൂക്ഷമായതോടെ വീട്ടമ്മ തനിക്കു പറ്റിയ അബദ്ധം ഭർത്താവിനോടു തുറന്നു പറഞ്ഞു. ഇതേ തുടർന്നു വിദേശത്തു നിന്നു മടങ്ങിയെത്തിയ ഭർത്താവ് വീട്ടമ്മയോടൊപ്പം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വീട്ടമ്മയെയും അയൽവാസിയെയും വിളിച്ചു വരുത്തിയ പൊലീസ് ഇയാളുടെ മൊബൈൽ ഫോണിലെ വീഡിയോ ദൃശ്യങ്ങൾ നശിപ്പിച്ചു കളഞ്ഞു. കേസിനു താല്പര്യമില്ലാത്തതിനാൽ വീഡിയോ നശിപ്പിച്ചാൽ മതിയെന്നും ഇനി അയൽവാസി ശല്യം ചെയ്യരുതെന്നും മാത്രമായിരുന്നു വീട്ടമ്മയുടെ ആവശ്യം. ഇതേ തുടർന്നു പൊലീസ് വീഡിയോ നശിപ്പിച്ച് ഇയാൾക്കെതിരെ സ്ത്രീകളെ ശല്യം ചെയ്തതിനു പെറ്റി കേസ് ചുമത്തിയ ശേഷം വിട്ടയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top