ഇസ്ലാമാബാദ്: പാകിസ്താനിലെ തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാൻ മൂന്നാമതും വിവാഹിതനായി. ആത്മീയ ഗുരു ബുഷ്റ മനേകയെയാണ് ഇമ്രാന്‍ ഖാന്‍ വിവാഹം ചെയ്തതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച ലാഹോറിൽ നടന്ന ലളിത ചടങ്ങിലാണ് പിങ്കി പിർ എന്ന് വിളിപ്പേരുള്ള ബുഷ്റയെ ഇമ്രാന്‍ വിവാഹം ചെയ്തത്. രാഷ്ട്രീയക്കാരനായി മാറിയ ക്രിക്കറ്റ് താരം ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനാകുമെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ജെമീമ ഗോൾഡ് സ്മിത്തിനെ 1995 ൽ വിവാഹം ചെയ്ത ഖാൻ ഒമ്പ് വർഷത്തിനു ശേഷം വിവാഹമോചിതനായി. രണ്ടാമത് ടി.വി അവതാരകയായ റഹം ഖാനെ വിവാഹം ചെയ്തു. എന്നാൽ 10 മാസം മാത്രമേ ആ ബന്ധവും നീണ്ടുള്ളൂ. തുടർന്നാണ് 40 കാരിയായ ബുഷ്റ മനേകയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്.
Tags: imran khan wedding