കൊച്ചി: കൊച്ചി മെട്രോയില്‍ 23 ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ തീരുമാനം. ആദ്യഘട്ടത്തില്‍ കുടുംബശ്രീ മുഖേന തെരഞ്ഞെടുക്കുന്ന 530 പേരില്‍ 23 ഭിന്നലിംഗക്കാരെയും ഉള്‍പ്പെടുത്തും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളിലായാണ് ഇവര്‍ക്ക് നിയമനം നല്‍കുക.
വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യതയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് ടിക്കറ്റ് കൗണ്ടറിലും മറ്റുള്ളവരെ ഹൗസ്‌കീപ്പിങ്ങ് വിഭാഗത്തിലുമാണ് നിയമിക്കുക. ഭിന്നലിംഗക്കാര്‍ക്ക് അവകാശപ്പെട്ട തൊഴില്‍ മാത്രമാണ് നല്‍കുന്നത്. ഇവരും മറ്റ് സ്ത്രീ ജീവനക്കാരും തമ്മില്‍ വിവേചനം ഉണ്ടാകില്ലെന്നും കൊച്ചി മെട്രോ റെയില്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.
ഇന്ത്യയിലാധ്യമായാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനി ഭിന്നലിംഗക്കാര്‍ക്ക് നിയമനം നല്‍കുന്നത്. കുടുംബശ്രീ മുഖേന 530 ജീവനക്കാരെ ഇതിനോടകം തെരഞ്ഞെടുത്തു എന്നാണ് കുടുംബ ശ്രീ വ്യന്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ കൊച്ചി മെട്രോയുടെ ഔൃദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്ന കാര്യം എംഡി ഏലിയാസ് ജോര്‍ജ് അറിയിച്ചിരുന്നു.