മധ്യപ്രദേശില്‍ ടണലില്‍ കുടുങ്ങി രണ്ട് തൊഴിലാളികള്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഏഴു പേരെ രക്ഷിച്ചു. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 450 കിലോ മീറ്റര്‍ അകലെ സ്ലീമാനാബാദില്‍ ബാര്‍ഗി കനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ടണല്‍ നിര്‍മാണത്തിനിടെ ശനിയാഴ്ച്ചയായിരുന്നു ദുരന്തം.

ഒമ്പത് െതാഴിലാളികളാണ് ടണലില്‍ കുടുങ്ങിയത്. 28 മണിക്കൂര്‍ നീണ്ട രക്ഷാ ദൗത്യത്തിനൊടുവില്‍ ഞായറാഴ്ച്ച രാത്രിയോടെ രണ്ടു മൃതദേഹങ്ങള്‍ ണ്ടെടുത്തു. നേരത്തെ രക്ഷിച്ച ഏഴുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ ആരോഗ്യ സ്ഥിതി വീണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപാ വീതം അനുവദിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പറഞ്ഞു.

Top