അപൂർവങ്ങളിൽ അപൂർവമായ ഒരു വാർത്തയാണ് ഉത്തർ പ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം കേട്ടത്. അമ്മയും മകളും ഒരേ സമയം പ്രസവിക്കുക എന്നു കേട്ടിട്ടില്ല… ഇപ്പോൾ അതുപോലെയൊരു സംഭവമാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. അമ്മയും മകളും ഒരേ പന്തലിൽ വിവാഹിതരായിരിക്കുകയാണെന്നതാണ് ഇവിടെ കൗതുകം.
53കാരിയും അവരുടെ 27 വയസുള്ള മകളുമാണ് വിവാഹിതരായിരിക്കുന്നത്. സമൂഹ വിവാഹത്തിലാണ് ഈ അപൂർവത. യുപിയിലെ ഖോരഗ്പൂരിലാണ് വിവാഹം നടന്നിരിക്കുന്നത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന എന്ന സർക്കാർ പദ്ധതി പ്രകാരമായിരുന്നു സമൂഹ വിവാഹം നടന്നതും. മകളുടെ വിവാഹ നടന്ന അതെ വേദിയിൽ വെച്ച 53കാരി വീട്ടമ്മ മരിച്ചുപോയ ഭർത്താവിന്റെ ഇളയ സഹോദരനെയാണ് പുനർ വിവാഹം ചെയ്തിരിക്കുന്നത്. സമൂഹ വിവാഹ പന്തലിൽ 63 കല്യാണങ്ങളാണ് ഒരേ ദിവസം നടന്നത്. എന്തായാലും ഏറെ കൗതകത്തോടെയാണ് ജനങ്ങൾ ഈ വാർത്ത സ്വീകരിച്ചത് .