പത്തു ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന ലഷ്കറെ തയിബ ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ .മുതിര്‍ന്ന ലഷ്കറെ തയിബ ഭീകരനെ ഇന്ത്യന്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തി.ഇയാളുടെ തലയ്ക്ക് പത്തു ലക്ഷം രൂപ വിലയിട്ടിരുന്നു. പുല്‍വാമ ജില്ലയില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ വെടിവയ്പിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരുപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്. പൊലീസിനു നേരെ ഭീകരര്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. വിവരത്തെത്തുടര്‍ന്ന് സൈന്യം ഉടന്‍ സ്ഥലത്തെത്തി. പൊലീസും സൈന്യവും സംയുക്തമായി ചേര്‍ന്ന് നടത്തിയ ശക്തമായ ആക്രമണത്തില്‍ ഭീകരന്‍ കൊല്ലപ്പെടുകയായിരുന്നു.

പുല്‍വാമയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള കാകപോറ സ്വദേശിയായ ഭീകരന്‍ ഇര്‍ഷാദ് ഗാനിയാണ് കൊല്ലപ്പെട്ടത്. 2013 ജൂണില്‍ ഹൈദര്‍പോറയില്‍ വച്ച് എട്ടു സൈനികരെ കൊലപ്പെടുത്തിയ ഇയാള്‍ ഒളിവിലായിരുന്നു. ഇന്ത്യന്‍ സൈന്യത്തിനു നേരെയും പൊലീസിനു നേരെയും മറ്റു നിരവധി ആക്രമണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top