ചെന്നൈ: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാമമോഹന്‍ റാവുവിന്റെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ, ബെംഗളൂരു, ചിറ്റൂര്‍ എന്നിവടങ്ങളിലായി റാവുവിന്റെ മകന്റെയും ബന്ധുക്കളുടെയും വസിതകളടക്കം 13 ഇടങ്ങളിലാണ് റെയ്ഡ്.
ചെന്നൈ അണ്ണാനഗറിലുള്ള റാവുവിന്റെ വസതിയില്‍ പുലര്‍ച്ചെ 5.30ന് റെയ്ഡ് ആരംഭിച്ചുവെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇരുപതോളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുക്കുന്നു
പണം വെളുപ്പിക്കല്‍ കേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഖനന വ്യവസായി ജെ. ശേഖര്‍ റെഡ്ഡിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാന ത്തിലാണ് റെയെഡ്. ശേഖര്‍ റെഡ്ഡിയുടെ വസതിയിലും അദ്ദേഹത്തിന്റെ സഹോദരന്‍ ശ്രീനിവാസലുവിന്റെ ചെന്നൈയിലും വെല്ലൂരിലുമുള്ള വസതികളിലും നേരത്തേ റെയ്ഡ് നടന്നിരുന്നു. 136 കോടി രൂപയുടെ പഴയതും പുതിയതുമായ നോട്ടുകളും 177 കോടി രൂപയുടെ സ്വര്‍ണവും കണ്ടെടുക്കപ്പെട്ടു.