ശശികല കുടുംബ സ്ഥാപനങ്ങളിൽ റെയിഡ്; 15 കിലോ സ്വർണവും അഞ്ചരക്കോടി രൂപയും പിടിച്ചെടുത്തു

ശശികല കുടുംബത്തിന്‍റെ സ്ഥാപനങ്ങളിൽ മൂന്നാം ദിവസവും തുടരുന്ന റെയ്ഡിൽ ഇതുവരെ 15 കിലോ സ്വർണവും അഞ്ചരക്കോടി രൂപയും പിടിച്ചെടുത്തു. ഇരുപതോളം ഇല്ലാക്കമ്പനികളുമായി ബന്ധപ്പെട്ട് 150 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയതിന്റെ രേഖകൾ ആധായനികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. 150 ഓളം ബാങ്ക് അക്കൗണ്ടുകൾ അന്വേഷണവിധേയമായി മരവിപ്പിച്ചു. ആയിരം കോടി രൂപയോളം മതിപ്പ് വരുന്ന ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡിന് സംഘം ഇതുവരെ രണ്ട് റിപ്പോർട്ടുകൾ നൽകി. 40 ഇടങ്ങളിൽ പരിശോധന ഇപ്പോഴും തുടരുകയാണ്.

Top