![](https://dailyindianherald.com/wp-content/uploads/2016/05/rimmy.png)
കൊച്ചി: ആദായ നികുതി വകുപ്പിന്റെ വലയില്‍ ഗായിക റിമിടോമി കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കോടികളുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതായാണ് ആദായി നികുതിവകുപ്പിന്റെതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നത്. കഴിഞ്ഞ ദിവസമാണ് റിമ്മി ടോമിയുടേയും നാല് വ്യവസായികളുടെയും വീട്ടില്‍ ആദായ നികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്.
റിമ്മിടോമയുടെ വീട്ടില്‍ നിന്നും കോടികളുടെ കള്ളപ്പണ രേഖകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തകല്‍ക്ക് കൃത്യമായ വിശദീകരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയട്ടില്ല. കണക്കില്‍ പെടാത്ത സ്വത്തിന്റെ നിരവധി രേഖകള്‍ ആദായ നികുതി വകുപ്പിന് ലഭിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച രേഖകള്‍ ഹാദരാക്കാന്‍ റിമ്മിടേമിയോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റെയ്ഡില്‍ കണ്ടെത്തിയത് കോടികളുടെ അനധികൃത ഇടപാടുകള്‍ റിമി ടോമിയുടെ പണം ഇടപാട് രേഖകള്‍ സൂക്ഷിച്ചിരുന്ന മുറി അധികൃതര്‍ സീല്‍ ചെയ്തിരുന്നു. ഗായികയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം തുടരുമെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചില സ്ഥാനാര്‍ത്ഥികളഎ സഹായിക്കുന്നതിനായി വിദേശത്തുനിന്ന് അനധികൃതമായി വന്‍തുക എത്തിയെന്ന വിവരത്തെത്തുടര്‍ന്നാണ് പ്രവാസി വ്യവസായി ജോണ്‍ കുരുവിളയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. രണ്ട് തവണ ആയാദനികുതി വകുപ്പ് നോട്ടീസ് അയച്ചുവെങ്കിലും ഇതുസംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയേക്കുമെന്ന് സൂചനയുണ്ട്.
വ്യവസായി മഠത്തില്‍രഘു, പ്രവാസി വ്യവസായി ജോണ്‍ കുരുവിള, അഡ്വ. വിനോദ് കുട്ടപ്പന്‍ തുടങ്ങിയവരുടെ വീടുകളും കഴിഞ്ഞ ദിവസം റെയ്ഡ് നടന്നു .അഡ്വ. വിനോദ് കുട്ടപ്പന്റെ വീട്ടില്‍നിന്നും 50 കോടിയോളം രൂപ കണ്ടെത്തിയെന്നാണ് സൂചന. മഠത്തില്‍ രഘുവിന്റെ വീട്ടില്‍നിന്നും അനധികൃത സ്വര്‍ണം പിടികൂടിയെന്നും സൂചനയുണ്ട്. പ്രവാസി വ്യവസായികള്‍ അടക്കമുള്ള ചിലര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് പത്തോളം കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ റെയ്ഡ് നടത്തിയത്.