കിംസിന്റെ അഞ്ച് ആശുപത്രികളില്‍ഒരേ സമയം ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; ഒരു ദിവസം മുഴുവന്‍ നീണ്ട പരിശോധനാ വിവരങ്ങള്‍ രഹസ്യം; വാര്‍ത്താ മുക്കാന്‍ മത്സരിച്ച് മാധ്യമങ്ങള്‍

തിരുവനന്തപുരം: ഫൈവ് ആശുപത്രി ഗ്രൂപ്പായ കിംസിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കിംസ് ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പെരിന്തല്‍മണ്ണ ആശുപത്രികളിലാണ് റെയ്ഡ് നടന്നത്. ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി വൈകുന്നേരെ വരെ തുടര്‍ന്നു.

ആശുപത്രിയിലെ ബില്ലിംഗുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ ആശുപത്രിയുമായ നടക്കുന്ന മുഴുവന്‍ സാമ്പത്തീക ഇടപാടുകളും പരിശോധയില്‍ ഉള്‍പ്പെടുത്തി. ആശുപത്രിയിലെ ബില്ലിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചതോടെ ഇതേക്കുറിച്ച് പരാതിയുണ്ടെന്ന പ്രചരണം ഉണ്ടായെങ്കിലും ആശുപത്രി അധികൃതര്‍ ഈ വാദം തള്ളിക്കളഞ്ഞു. എന്നാല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത് സാധാരണ നടപടിയുടെ ഭാഗമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടാകസ് അടയ്‌ക്കേണ്ട മാസമായതിനാല്‍ സ്വാഭാവിക നടപടിയുടെ ഭാഗമായി മാത്രമാണ് കിംസ് ഗ്രൂപ്പിന്റെ ആശുപത്രികളില്‍ പരിശോധന നടത്തിയതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

ഇടയ്ക്കിടെ വിവാദങ്ങളില്‍ ഇടം പിടിക്കുന്ന ഈ ആശുപത്രിക്കെതിരെ നിരവധി പരാതികള്‍ ഉണ്ടെങ്കിലും മാധ്യമങ്ങള്‍ ഒന്നു തന്നെ വാര്‍ത്ത നല്‍കാറില്ല. നേരത്തെ ആശുപത്രി മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശമനുസരിച്ച് രോഗികളില്‍ ചികിത്സ അടിച്ചേല്‍പ്പിക്കാന്‍ വിമുഖത കാണിച്ച ഡോക്ടറെ പിരിച്ചുവിട്ടത് ഏറെ വിവാദമായിരുന്നു. കേരളത്തില്‍ നിരവധി സ്വകാര്യ ആശുപത്രികള്‍ ഓഹരി അടിസ്ഥാനത്തില്‍ വിലയ്ക്കുവാങ്ങി കിംസ് കേരളം മുഴുവന്‍ വ്യാപിക്കുന്നതിനിടയക്കാണ് ആദായ നികുതി വകുപ്പിന്റെ പരിശോദന എന്നു ശ്രദ്ധേയമാണ്.

ഈ ആശുപത്രി മുതലാലിയെ നേരത്തെ പത്മഭൂഷണ് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതും ഏറെ വിവാദമായിരുന്നു. അടുത്തിടെ ആശുപത്രിക്ക് തിരിച്ചടിയേറ്റ ഒരു കോടതി വിധിയും പുറത്തുവന്നിരുന്നു. സാധാരണ സര്‍ജറിക്കായി പ്രവേശിപ്പിക്കപ്പെട്ട യുവാവ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ 35 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉത്തരവു വന്നത് അടുത്താണ്. തിരുവനന്തപുരം സ്വദേശിയായ ദീപക് (28) എന്ന യുവാവ് ആണ് സര്‍ജറിയെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍വച്ച് മരണപ്പെട്ടത്.

ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥ കാരണം ശസ്ത്രക്രിയാമേശയില്‍ വച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന് ദീപക്കിന്റെ കുടുംബം എട്ട ് വര്‍ഷമായി നിയമപോരാട്ടത്തിലായിരുന്നു. ഉന്നതരുടെ അധികാരത്തിന്റെ ബലത്തിലും വാര്‍ത്തമുക്കി സഹായിക്കുന്ന മാധ്യമങ്ങളുടെ മിടുക്കിലും കേസ് ഒതുക്കാമെന്ന കിംസിന്റെ ഹുങ്കിന് കനത്ത തിരിച്ചടിയാണ് ഈ വിധി. എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ ആശുപത്രിയ്‌ക്കെതിരായി വിധി പ്രസ്താവിക്കുകയും ദീപക്കിന്റെ കുടുംബത്തിനു 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കിംസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Top