ആദായനികുതി സമര്‍പ്പിക്കാനുളള സമയപരിധി നീട്ടി..

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള സമയപരിധി ഓഗ്സ്ത് അഞ്ചു വരെ നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. തിയ്യതി നീട്ടില്ലെന്നായിരുന്നു ആദായ നികുതി അധികൃതര്‍ അറിയിച്ചിരുന്നത്. രണ്ടു കോടിയിലധികം പേര്‍ ഇതിനകം റിട്ടേണ്‍ സമര്‍പ്പിച്ചുവെന്നാണ് വിവരം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ ഓണ്‍ലൈന്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. ഇത് നികുതി ദായകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തിലാണ് തിയ്യതി നീട്ടാനുളള തീരുമാനം. പാന്‍ ആധാറുമായി ബന്ധിപ്പിക്കുകയായിരുന്നു പുതിയ നടപടിക്രമങ്ങളില്‍ പ്രധാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top