തിരുവനന്തപുരം: സംസ്ഥാനത്തെ സഹ. ബാങ്കുകളിലും വിവിധ സഹ. സംഘങ്ങളിലും കള്ളപ്പണ നിക്ഷേപം വ്യാപകമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളുമായി ആദായ നികുതി വകുപ്പ് നീക്കം തുടങ്ങി. അതേ സമയം ഞട്ടിയ്ക്കുന്ന തുകയാണ് സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമായി ഉള്ളതെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റേയും നേതൃത്വത്തിലുള്ള മുന്നണികള്‍ക്കാണ് ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളും കൈകാര്യം ചെയ്യുന്നത്. അത് കൊണ്ട് തന്നെ രാ്ര്രഷ്ടീയ നേതൃത്വത്തിന്റെ അറിവോട് കൂടിയാണ് വന്‍കള്ളപ്പണം ശേഖരിച്ചിരിക്കുന്നത്.
പരിശോധനക്ക് ആദായനികുതി വകുപ്പ് നടപടി തുടങ്ങിയതോടെ പലരും ആശങ്കയിലാണ്. സഹ. ബാങ്കുകള്‍-പ്രാഥമിക സഹ. സംഘങ്ങള്‍ അടക്കം നിക്ഷേപം സ്വീകരിക്കുന്ന സഹ. സ്ഥാപനങ്ങളിലെല്ലാം പരിശോധന നടത്തും. ഇതോടൊപ്പം പ്രധാന നഗരങ്ങളിലെ സിറ്റി കോഓപറേറ്റിവ് ബാങ്ക് പോലുള്ള ചില സ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധന നടത്തുമെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
1000 കോടിക്ക് മേല്‍ ഡെപ്പോസിറ്റുള്ള ഏതാനും സഹ. ബാങ്കുകളെ ആദായനികുതി വകുപ്പ് മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നു. ഇവിടെ പ്രത്യേക പരിശോധനയാകും നടക്കുക. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി. പാന്‍ കാര്‍ഡും ആവശ്യമായ രേഖകളും ഇല്ലാതെ സഹ. ബാങ്കുകള്‍ വന്‍തുക നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് കണ്ടത്തെല്‍. പാന്‍കാര്‍ഡില്ലാതെ 49,999 രൂപവരെ നിക്ഷേപിക്കാമെന്ന വ്യവസ്ഥ വ്യാപകമായി ദുരുപയോഗം ചെയ്ത് ഈതുകയുടെ വിവിധ യൂനിറ്റുകളായി വന്‍തുക നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പും റവന്യൂ ഇന്റലിജന്‍സും സൂചന നല്‍കി.
ആകെ നിക്ഷേപത്തിന്റെ 20-30 ശതമാനം വരെ കള്ളപ്പണമാണെന്നാണ് പ്രാഥമിക നിഗമനം. സഹ. ബാങ്കുകളില്‍ നിലവില്‍ 90,000 കോടിയുടെ നിക്ഷേപം ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 30,000 കോടിയോളം രൂപക്ക് വ്യക്തതയില്‌ളെന്നും ആദായനികുതി വകുപ്പ് പറയുന്നു. സംസ്ഥാനത്ത്15,287 സഹ.ബാങ്കുകളും 1604 പ്രാഥമിക സഹ. ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിക്ഷേപം സ്വീകരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സഹ. സ്ഥാപനങ്ങള്‍ പാലിച്ചിട്ടില്‌ളെന്ന് റിസര്‍വ് ബാങ്കും കുറ്റപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് പലപ്പോഴായി ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്‌ളെന്ന പരാതിയും നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ സമാന റിപ്പോര്‍ട്ടാണ് റവന്യൂ ഇന്റലിജന്‍സിനും.
പാന്‍കാര്‍ഡില്ലാതെ 49,999 രൂപയുടെ വിവിധ യൂനിറ്റുകളായി ലക്ഷങ്ങള്‍ നിക്ഷേപിച്ചവരുടെ പേരുവിവരം ആദായനികുതി വകുപ്പ് ശേഖരിച്ചുവരുകയാണ്. ഇത് കണ്ടത്തെിക്കഴിഞ്ഞാല്‍ ബാങ്ക് അധികൃതര്‍ക്കെതിരെയും നടപടിയുണ്ടാകും. അതിനിടെ കേരളത്തില്‍ കള്ളപ്പണം പിടിക്കപ്പെടുന്ന കേസുകളില്‍ വന്‍വര്‍ധനയാണെന്ന് പൊലീസും അറിയിച്ചു. എന്നാല്‍, സംസ്ഥാനത്തെ കള്ളപ്പണ ഇടപാടുകളില്‍ 50 ശതമാനംപോലും പിടിക്കപ്പെടുന്നില്‌ളെന്നും പൊലീസ് ഉന്നതര്‍ വെളിപ്പെടുത്തി.
കഴിഞ്ഞവര്‍ഷം 26 കേസുകളാണ് പിടിക്കപ്പെട്ടത്. എന്നാല്‍, 50 ലക്ഷത്തില്‍ താഴെയുള്ള ഇടപാടുകളായിരുന്നു ഇവ. അതേസമയം, നടന്ന ഇടപാടുകള്‍ കോടികളുടേതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഹവാല ഇടപാടുകളും വ്യാപകമാണ്. പിടിക്കപ്പെടുന്ന കേസുകള്‍ നാമമാത്രവും. കള്ളപ്പണം തടയാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ അന്വേഷണം ശക്തമാക്കുമെന്നാണ് പൊലീസും റവന്യൂ ഇന്റലിജന്‍സും നല്‍കുന്ന വിവരം.